റിയാദ്: അരനൂറ്റാണ്ടിലേറെയായി കേരളം ഉൾപ്പെടെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ വിദ്യാഭ്യാസ, ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി വരുന്ന കാസർസകോട് ജാമിഅ സഅദിയ്യ അറബിയ്യയുടെ സൗദി നാഷനൽ കമ്മിറ്റി പുനഃസംഘടിപ്പിച്ചു.
മത-ഭൗതിക സമന്വയ വിദ്യാഭ്യാസത്തിെൻറ ശിൽപി എന്ന് വിശേഷിപ്പിക്കുന്ന എം.എ. അബ്ദുൽ ഖാദിർ മുസ്ലിയാരും, സമസ്തയുടെ മുൻ പ്രസിഡൻറായിരുന്ന ഉള്ളാൾ തങ്ങളും, കല്ലട്ര അബ്ദുൽ ഖാദർ ഹാജിയുടെ സാമ്പത്തിക സഹായത്തോടെയും തുടക്കം കുറിച്ച പ്രസ്ഥാനമാണ് ജാമിഅ സഅദിയ്യ അറബിയ്യ.
നിലവിൽ സ്കൂളുകൾ, ലോ കോളജ്, വിവിധ യൂനിവേഴ്സിറ്റികളുടെ അഫിലിയേറ്റഡ് കോളേജുകൾ, ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂഷനുകൾ, അഗതി-അനാഥ മന്ദിരങ്ങൾ, ശരീഅത്ത് കോളജ്, തൊഴിലധിഷ്ഠിത കോഴ്സുകൾ, റെസിഡൻഷ്യൽ സ്കൂളുകൾ, വനിതാ വിദ്യാഭ്യാസ ശാക്തീകരണ സ്ഥാപനങ്ങൾ തുടങ്ങി 30-ഓളം സ്ഥാപനങ്ങൾക്ക് ഈ കൂട്ടായ്മ മേൽനോട്ടം വഹിക്കുന്നുണ്ട്.
സൗദി നാഷനൽ കമ്മിറ്റി പുതിയ ഭാരവാഹികളായി ഉസ്മാൻ സഅദി ഉളിയിൽ (പ്രസി.), മുസ്തഫ സഅദി ക്ലാരി (ജന. സെക്ര.), ഷാക്കിർ ഹാജി കൂടാളി (ഫിനാ. സെക്ര.), അബ്ബാസ് ഹാജി കുഞ്ചാർ, അബ്ദുൽ ഹമീദ് സഅദി, ബഷീർ സഅദി ചെറൂണി, അബ്ദുൽ അസീസ് സഅദി കുഡ്ത്തമുഗർ, അബ്ദുൽ ഖാദർ സഅദി കൊറ്റുമ്പ (സപ്പോർട്ടീവ് പ്രസി.), ഉനൈസ് എർമാളം, ഷാഫി ഹാജി കുദിർ, അബ്ദുൽ കബീർ മുസ്ലിയാർ പടിയൂർ, ബഷീർ നല്ലളം, ഷമീർ സഅദി കല്പഞ്ചേരി (സപ്പോർട്ടീവ് സെക്ര.) എന്നിവരെ തെരഞ്ഞെടുത്തത്. ഇസ്മാഈൽ സഅദി പാറപ്പള്ളി തെരഞ്ഞെടുപ്പ് പ്രക്രിയകൾക്ക് നേതൃത്വം നൽകി. ചടങ്ങിൽ യൂസഫ് സഅദി ബമ്പ്രാണ, ഹനീഫ് ബേർക്ക എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.