മക്ക: വിശുദ്ധ ഹജ്ജിനായി പുണ്യഭൂമിയിലെത്തിയ ഹാജിമാർ ഉംറ കർമം നിർവഹിച്ച ശേഷം പ്രവാ ചക ചരിത്ര ശേഷിപ്പുകൾ തേടിയുള്ള യാത്രയിൽ. മക്കയിൽ പ്രവാചകൻ ധ്യാനനിമഗ്നനായിരു ന്ന ഹിറാഗുഹ കാണാൻ ജബലുന്നൂറിലേക്ക് തീർഥാടകരുടെ ഒഴുക്കാണ്. പകൽ കടുത്ത ചൂടായതിനാൽ അതിരാവിലെയും വൈകീട്ടുമാണ് യാത്രകൾ. ഇന്ത്യയടക്കമുള്ള സൗത്ത് ഏഷ്യൻ രാജ്യങ്ങളിൽ നിന്ന് 30 മുതൽ 40 വരെ ദിവസങ്ങളാണ് ഹജ്ജിനായി ഹാജിമാർ ചെലവഴിക്കാറുള്ളത്.
ദുൽഖഅ്ദ് മാസത്തോടെ എത്തുന്ന ഹാജിമാർ ഹറമുകളിലെ നമസ്കാരങ്ങളിലും പ്രാർഥനകളിലും പങ്കെടുക്കുന്നതോടൊപ്പം മക്കയിലും മദീനയിലും ചരിത്രപ്രധാന സ്ഥലങ്ങൾ സന്ദർശിക്കുക പതിവാണ്. പ്രവാചകന്മാരുടെയും അനുചരന്മാരുടെയും കാൽപാടുകൾ പതിഞ്ഞ വിശുദ്ധ ഭൂമിയിൽ ഹാജിമാർക്ക് സന്ദർശിക്കാൻ ചരിത്രസ്ഥലങ്ങൾ നിരവധിയാണ്. ജബലുന്നൂർ, ജബലു സൗർ, ഹജ്ജ് കർമം നടക്കുന്ന അറഫ, മിന, മുസ്ദലിഫ, കല്ലേറ് കർമം നിർവഹിക്കുന്ന ജംറകൾ, മ്യൂസിയം, കില്ല ഫാക്ടറി, ആനക്കലഹം നടന്ന സ്ഥലം, അഖബ ഉടമ്പടി നടന്ന സ്ഥലം എന്നിവ മക്കയിലെ പ്രധാന സന്ദർശക സ്ഥലങ്ങളാണ്.
മദീനയിൽ നിന്ന് 150 കിലോമീറ്റർ ദൂരമുള്ള ബദ്ർ യുദ്ധം നടന്ന സ്ഥലങ്ങളും മക്കയിൽനിന്ന് 80 കിലോമീറ്റർ ദൂരമുള്ള ത്വാഇഫും ഹാജിമാർ സന്ദർശിക്കാനുള്ള പ്രധാന സ്ഥലങ്ങളിൽ പെടുന്നതാണ്. മദീനയിലെത്തിയ പ്രവാചകൻ ആദ്യം പണിത മസ്ജിദ് ഖുബാ, ഉഹുദ് യുദ്ധം നടന്ന സ്ഥലം, ഖന്ദഖ് യുദ്ധം നടന്ന സ്ഥലം, ഖിബ്ല മാറ്റം നടന്ന മസ്ജിദ് ഖിബ്ലതൈൻ, ഖുർആൻ പ്രസ്, മ്യൂസിയം എന്നിവ മദീനയിൽ ഹാജിമാർ സന്ദർശിക്കുന്ന പ്രധാന സ്ഥലങ്ങളാണ്. മദീനയിലെ ചരിത്രപ്രധാനമായ സ്ഥലങ്ങൾ സന്ദർശിക്കാൻ ഹാജിമാർക്ക് മസ്ജിദുന്നബവിയുടെ പ്രധാന കവാടങ്ങളിൽ നിന്ന് നമസ്കാരങ്ങൾക്കു ശേഷം പ്രത്യേക ഡബ്ൾ ഡെക്കർ ബസുകളും ചരിത്രസ്ഥലങ്ങൾ കാണിക്കുന്ന ടാക്സികളും ഉ
ണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.