സൗദിയിൽ നിന്നും മടങ്ങുന്ന ഇബ്രാഹിം മേലാറ്റൂറിന് ഐവ
മക്ക യാത്രയയപ്പ് നൽകിയപ്പോൾ
ഇബ്രാഹിം മേലാറ്റൂരിന് ‘ഐവ മക്ക’ യാത്രയയപ്പ് നൽകി
മക്ക: ഇന്ത്യൻ വെൽഫെയർ അസോസിയേഷൻ (ഐവ) മക്ക ചാപ്റ്റർ ജനറല്‍ സെക്രട്ടറിയും സംഘടന രൂപവത്കരണത്തിൽ സജീവ പങ്കാളിത്തം വഹിക്കുകയും ചെയ്ത ഇബ്രാഹിം മേലാറ്റൂരിന് ഹൃദ്യമായ യാത്രയയപ്പ് നൽകി. സാമൂഹിക, സേവന രംഗത്തെന്ന പോലെ തെൻറ തൊഴില്‍ മേഖലയായ ആതുരസേവന രംഗത്തും സജീവ സാന്നിധ്യമായ ഇബ്രാഹീം പുതിയ തൊഴില്‍ മേഖല തേടിയാണ് സൗദിയോദ് വിടപറയുന്നത്.
ചടങ്ങിൽ ഹാരിസ് കണ്ണിപ്പൊയില്‍ അധ്യക്ഷത വഹിച്ചു. സലാം മിർസ, സാലിഹ് പഴകുളം, അനസ് നസീം ആലപ്പുഴ, ഷംനാദ് സകരിയ്യ തൃശൂര്‍, അക്തര്‍ കൊടുങ്ങല്ലൂര്‍, ഖാദര്‍ തുടങ്ങിയവർ സംസാരിച്ചു. ഇബ്രാഹിം മേലാറ്റൂര്‍ ആദരവിന് നന്ദി പറഞ്ഞു. അന്‍വര്‍ വടക്കാങ്ങര സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.