ജിദ്ദ: ഐ.ടി എക്സ്പേർട്സ് ആൻഡ് എൻജിനീയേഴ്‌സ് കെ.എസ്.എ ജിദ്ദ ചാപ്‌റ്റർ മിഡിൽ ഈസ്റ്റിലെ ഗൂഗിൾ പാർട്ണറായ ഐ സൊല്യൂഷൻസിെൻറ സഹകരണത്തോടെ ഗൂഗിൾ ക്ലൗഡ് ഇവൻറ് സംഘടിപ്പിച്ചു. ജിദ്ദയിലെ ഹോളീഡെ ഇൻ ഹോട്ടലിൽ നടന്ന പരിപാടി അഹമ്മദ് ഈദ് ഉദ്ഘാടനം ചെയ്തു. അഭയ്, അമൃത, അഹമ്മദ് അബ്ദുൽ ഖലീഖ്, സാലിഹ് റമദാൻ എന്നിവർ ഗൂഗിൾ ക്ലൗഡ്, ജി-സൂട്ട് എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സംസാരിച്ചു. ചെയർമാൻ സഹദ് പാലൊളി സ്വാഗതവും കൺവീനർ അഷ്‌റഫ് അഞ്ചാലൻ നന്ദിയും പറഞ്ഞു. ജിദ്ദ ചാപ്റ്റർ കമ്മിറ്റി പ്രതിനിധികളായ ഷാഹിദ് മലയിൽ, റഫീഖ് കൊളക്കാടൻ, വി.കെ അബു, സൽമാനുൽ ഫാരിസി, ജൈസൽ അബ്്ദുറഹ്്മാൻ, നൗഷാദ് വെങ്കിട്ട, കെ.ടി മുസ്തഫ പെരുവള്ളൂർ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.