'ഐ.​ടി സെ​വ​ൻ​സ് ഫെ​സ്റ്റ് 2024' സെ​വ​ൻ​സ് ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്റ് സം​ഘാ​ട​ക​ർ ജി​ദ്ദ​യി​ൽ വ​ർ​ത്തസ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ന്നു

‘ഐ.​ടി സെ​വ​ൻ​സ് ഫെ​സ്റ്റ് 2024’ ര​ണ്ടാ​മ​ത് ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്റ് ഇന്നു മുതൽ

ജി​ദ്ദ: ഐ.​ടി സെ​വ​ൻ​സ് എ​ഫ്.​സി​ആ​ഭി​മു​ഖ്യ​ത്തി​ൽ 'ഐ.​ടി സെ​വ​ൻ​സ് ഫെ​സ്റ്റ് 2024' ര​ണ്ടാ​മ​ത് സെ​വ​ൻ​സ് ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്റ് ഇന്നും ന​ാ​െളയും) ജി​ദ്ദ​യി​ൽ ന​ട​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ വാ​ർ​ത്താസ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ഖാ​ലി​ദ് ബി​ൻ വ​ലീ​ദ് സ്ട്രീ​റ്റി​ലു​ള്ള ഐ.​ടി സോ​ക്ക​ർ ഗ്രൗ​ണ്ടി​ൽ ന​ട​ക്കു​ന്ന ടൂ​ർ​ണ​മെ​ന്റി​ൽ ജി​ദ്ദ, മ​ക്ക, മ​ദീ​ന, യാം​ബു തു​ട​ങ്ങി​യ ന​ഗ​ര​ങ്ങ​ളി​ൽ നി​ന്ന് 10 ടീ​മു​ക​ൾ പ​ങ്കെ​ടു​ക്കും.

വ്യാ​ഴാ​ഴ്ച രാ​ത്രി 10.30നും ​വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് 5.30 നും ​മ​ത്സ​ര​ങ്ങ​ൾ ആ​രം​ഭി​ക്കും. മ​ത്സ​ര​വി​ജ​യി​കൾക്ക് ട്രോ​ഫി​യും 5,000 റി​യാ​ൽ കാ​ഷ് പ്രൈ​സും, ര​ണ്ടാം സ്ഥാ​ന​ക്കാ​ർ​ക്ക് മൈ​ക്രോ ഡി​ജി​റ്റ് ന​ൽ​കു​ന്ന ട്രോ​ഫി​യും 3,000 റി​യാ​ൽ കാ​ഷ് പ്രൈ​സും ന​ൽ​കും. വ്യ​ക്തി​ഗ​ത ട്രോ​ഫി​ക​ളും ന​ൽ​കും. ടൂ​ർ​ണ​മെ​ന്റ് വ​രു​മാ​നം ക​ളി​ക്കാ​രു​ടെ വി​വി​ധ കാ​രു​ണ്യ പ്ര​വ​ർത്ത​ന​ങ്ങ​ൾ​ക്കാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. ക്ല​ബ് പ്ര​തി​നി​ധി​ക​ളാ​യ എ​സ്.​വി നാ​സ​ർ കു​ഞ്ഞി​മം​ഗ​ലം, അ​ബ്ദു​ൽ ന​സീ​ർ കി​ഴ​ക്കേ​ത്ത​ല​ക്ക​ൽ, സ​ത്താ​ർ പ​രി​യാ​ര​ത്ത്, ക​ബീ​ർ കാ​രി കൊ​ണ്ടോ​ട്ടി, മു​ഖ്യ സ്പോ​ൺ​സ​റാ​യ കൊം​ലാ​മ്പ് എം.​ഡി. സു​ഹൈ​ൽ ബം​ഗ്ലാ​ദേ​ശ്എ​ന്നി​വ​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - IT sevens fest 2024

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.