അൽജൗഫ്: സൗദി വടക്കൻ അതിർത്തിമേഖലയായ അൽജൗഫിൽ 14ാമത് അന്താരാഷ്ട്ര ഒലിവ് മേളക്ക് തുടക്കമായി.അൽജൗഫ് മുനിസിപ്പാലിറ്റി സംഘടിപ്പിച്ച മേള ഗവർണർ അമീർ ഫൈസൽ ബിൻ നവാഫ് ബിൻ അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്തു.
അൽജൗഫ് മേഖലയിലെ ഒലിവിെൻറ ചരിത്രവും വികസനവും സംബന്ധിച്ച വിഡിയോ ചടങ്ങിൽ പ്രദർശിപ്പിച്ചു. ഉദ്ഘാടനശേഷം ഒലിവിെൻറയും അനുബന്ധ ഉൽപന്നങ്ങളുടെയും സ്റ്റാളുകളും വിപണനരീതികളും ഗവർണർ സന്ദർശിച്ചു.
മേഖലയിലെ 45ഒാളം കർഷകരാണ് മേളയിൽ പെങ്കടുക്കുന്നത്. ഒലിവ് കൃഷിരീതികളും വിളവെടുപ്പും വിപണനവും സംബന്ധിച്ച വിവരങ്ങൾ ഗവർണർ കർഷകരിൽനിന്ന് മനസ്സിലാക്കി. സൗദിയിൽ ഏറ്റവും കൂടുതൽ ഒലിവ് ഉൽപാദിപ്പിക്കുന്ന മേഖലയാണ് അൽജൗഫ്. ഒലിവ് കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിന് ഒാരോവർഷവും ഇവിടെ ഒലിവ് മേള സംഘടിപ്പിക്കാറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.