?????????? ????? ???????? ???????? ???????? ????????? ?????? ????????? ???????? ??????????

ഇസ്പാഫ് ‘ലൈഫ് സ്‌കില്‍ ഫാമിംഗ്’ ദ്വിദിന ക്യാമ്പിന് തുടക്കം

ജിദ്ദ: ഇൻറർനാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ പാരൻറ്സ് ഫോറം (ഇസ്പാഫ്) ജിദ്ദയിലെ ഇന്ത്യന്‍ സ്‌കൂള്‍ കുട്ടികള്‍ക്കായി സംഘടിപ്പിച്ച ‘ലൈഫ് സ്‌കില്‍ ഫാമിംഗ്’ ദ്വിദിന ക്യാമ്പിന് തുടക്കം. പാഠ്യേതര വിഷയങ്ങളില്‍ കുട്ടികളുടെ കഴിവ്​ പ്രോത്സാഹിപ്പിക്കുകയാണ്​ ലക്ഷ്യം.
അല്‍ബസാത്തീനിലെ ജസീറ വില്ലയില്‍ നടക്കുന്ന ക്യാമ്പില്‍ 150 ലേറെ കുട്ടികള്‍ പങ്കെടുക്കുന്നുണ്ട്. ഇസ്പാഫ് പ്രസിഡൻറ് അബ്്ദുല്‍ നാസര്‍ ചാവക്കാട് ഉദ്ഘാടനം ചെയ്തു. അബ്്ദുല്‍ അസീസ് തങ്കയത്തില്‍, ഡോ. ഇസ്​മയില്‍ മരിതേരി, മുഹമ്മദ് കുഞ്ഞി തുടങ്ങിയവര്‍ ആദ്യ സെഷനിലെ ക്ലാസുകള്‍ നയിച്ചു. ജനറല്‍ സെക്രട്ടറി ഷജീര്‍ അബ്്ദുല്‍ ഖാദര്‍ സ്വാഗതവും ട്രഷറര്‍ ജാഫര്‍ ഖാന്‍ നന്ദിയും പറഞ്ഞു. ഡോ. മുഹമ്മദ് ഫൈസല്‍, മുഹമ്മദ് ബൈജു തുടങ്ങിയവരാണ് ക്യാമ്പ് നയിക്കുന്നത്. രക്ഷിതാക്കള്‍ക്കുള്ള പ്രത്യേക സെഷനോടുകൂടി ക്യാമ്പ് ശനിയാഴ്​ച വൈകുന്നേരം സമാപിക്കും.
Tags:    
News Summary - ispaaf life skill-saudi-saudi news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.