ജിദ്ദ: ‘മില്ലത്ത അബീകും ഇബ്രാഹീം’ എന്ന തലക്കെട്ടിൽ തനിമ ജിദ്ദ നോർത്ത് ഘടകം ഓൺലൈൻ ഇസ്ലാമിക പ്രഭാഷണം സംഘടിപ്പിച്ചു. യുവപണ്ഡിതൻ ശിഹാബ് പൂക്കോട്ടൂർ വിഷയാവതരണം നടത്തി. സമാധാനത്തിെൻറയും നിർഭയത്വത്തിെൻറയും സംഹിതക്കായി ത്യാഗത്തിെൻറയും അർപ്പണത്തിെൻറയും ജീവിതരീതി സ്വായത്തമാക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. തന്നെ സൃഷ്ടിക്കുകയും പരിപാലിക്കുകയും ചെയ്ത നാഥെൻറ നിർദേശങ്ങളെ അനുസരിക്കുകയും ജീവിതത്തിൽ പാലിക്കുകയും ചെയ്യുന്നതിലൂടെ ത്യാഗം സാധ്യമാകുമെന്നും അതുവഴി കൊച്ചുപെൺകുട്ടിക്ക് പോലും തനിച്ച് സഞ്ചരിക്കാൻ സാധ്യമാകുന്ന ഒരു വ്യവസ്ഥ പുലരുമെന്നും അദ്ദേഹം പറഞ്ഞു.
മുസ്ലിം സമൂഹം അഭിമുഖീകരിക്കുന്ന പ്രയാസങ്ങളെയും പരീക്ഷണങ്ങളെയും പാപമോചനത്തിലൂടെ അതിജയിക്കണമെന്നും അതിന് ഏറ്റവും കൂടുതൽ അനുയോജ്യമായ അവസരമാണ് വരാനിരിക്കുന്ന അറഫ ദിനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇസ്ലാമിക വകുപ്പ് കോഒാഡിനേറ്റർ അബ്ദുശ്ശൂകൂർ അലി സ്വാഗതവും തനിമ ജിദ്ദ നോർത്ത് രക്ഷാധികാരി സി.എച്ച്. ബഷീർ നന്ദിയും പറഞ്ഞു. തമീം ഖിറാഅത്ത് നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.