ഇശൽ കലാവേദി ‘ശ്രുതിലയ സന്ധ്യ’

ജിദ്ദ: ഇശൽ കലാവേദി ആഭിമുഖ്യത്തിൽ ‘ശ്രുതിലയ സന്ധ്യ-2018’ അരങ്ങേറി. ലൈവ്‌ ഓർക്കസ്ട്രയിൽ റമീസ് ബാബു, യോഹാൻ സിനു, അൻസാർ കൊല്ലം എന്നിവരുടെ സാന്നിധ്യത്തിൽ ബഷീർ തിരൂർ, മുഹമ്മദ് കുട്ടി അരിമ്പ്ര, ഹകീം അരിമ്പ്ര, നസീർ പരിയാപുരം, ഹസ്സൻ ആനക്കയം, മുസ്തഫ കുന്നുംപുറം, റഷീദ് കൊണ്ടോട്ടി, മുഹമ്മദ് ഷാ ആലുവ, സലാഹ് കുന്നുംപുറം, ആശാ ഷിജു, ഫർസാന യാസർ, സിനി സാഗർ, സൈബ അഷ്‌റഫ്, ദിയാന ഫാത്തിമ, ത്വയ്‌ബ അഷ്‌റഫ് എന്നിവ ഗാനമാലപിച്ചു. മുസ്തഫ തളിപ്പറമ്പി​​​െൻറ നേതൃത്വം നൽകി.


അൻഷാ രാഗേഷ് ആൻറ്​ ഷിനാ രാഗേഷ്, നബ്ഹാൻ അഷ്‌റഫ് ആൻറ്​ റിദാ ഷാജഹാൻ എന്നിവരുടെ നൃത്തനൃത്യങ്ങളും അരങ്ങേറി. ഇശൽ കലാവേദി പ്രസിഡൻറ് ഇബ്രാഹീം ഇരിങ്ങല്ലൂർ അധ്യക്ഷത വഹിച്ചു. മലയാളം ന്യൂസ് പത്രാധിപ സമിതി അംഗം സി.ഒ.ടി. അസീസ് ഉദ്ഘാടനം ചെയ്തു. സാദിഖ് അലി തുവ്വൂർ, സി.എം അഹമ്മദ്, ജലാൽ തേഞ്ഞിപ്പലം, ബഷീർ തിരൂർ, മുഹമ്മദ്ഷാ ആലുവ എന്നിവർ ആശംസകൾ നേർന്നു. ഇശൽ കലാവേദി ജനറൽ സെക്രട്ടറി മുസ്തഫ തളിപ്പറമ്പ് സ്വാഗതവും ഇബ്രാഹീം കണ്ണൂർ നന്ദിയും പറഞ്ഞു. അഷ്‌റഫ് പൊന്നാനി, മജീദ് വെന്നിയൂർ, സാഗർ, അഷ്‌റഫ് വണ്ടൂർ, സലാഹു കുന്നുംപുറം എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.

Tags:    
News Summary - ishal kalavedi-saudi-saudi news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.