ദമ്മാം: ഇറാനെതിരായ നീക്കം അമേരിക്ക ശക്തമാക്കിയതോടെ സൗദി അറേബ്യ കരുതല്‍ എണ്ണ ശേഖരം വീണ്ടും വര്‍ധിപ്പിക്കുന്നു. ലോക എണ്ണ വിപണിയില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള കമ്മി ഉപയോഗപ്പെടുത്താന്‍ കൂടിയാണ് ഉൽപാദനം കൂട്ടിയത്. അമേരിക്കയുടെ സമ്മര്‍ദതന്ത്രം വിജയിക്കുകയാണെങ്കില്‍ ഇന്ത്യ ഉള്‍പ്പെടെ രാജ്യങ്ങള്‍ ഇറാനില്‍ നിന്നുമുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതി നിര്‍ത്തി വെക്കാനാണ് സാധ്യത.
ഇറാനുമായുള്ള എണ്ണ ഇടപാട് നിര്‍ത്താന്‍ അമേരിക്കന്‍ പ്രസിഡൻറ് ഡോണള്‍ഡ് ട്രംപ് വിവിധ രാജ്യങ്ങളോട് ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന്‍ ഇറാനുമായുളള എണ്ണ ഇടപാട് നിര്‍ത്താന്‍ വിവിധ രാജ്യങ്ങള്‍ ആലോചിക്കുന്നതിനിടെയാണ് സൗദിയുടെ പുതിയ തീരുമാനം എന്ന് സാമ്പത്തികമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഒപെക് തീരുമാനത്തിെൻറ ഭാഗമായി എണ്ണ ഉൽപാദനം കുറച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ മൂന്ന്‍ വര്‍ഷത്തിനിടെ സൗദിയുടെ കരുതല്‍ എണ്ണ ശേഖരത്തില്‍ 29 ശതമാനത്തിെൻറ കുറവ് വന്നിരുന്നു. ഇപ്പോള്‍ ഉൽപാദനം വര്‍ധിപ്പിച്ചും എണ്ണയുടെ ആഭ്യന്തര ഉപഭോഗം കുറച്ചുമാണ് കരുതല്‍ ശേഖരം വർധിപ്പിക്കാന്‍ സൗദി ഒരുങ്ങുന്നത്. അമേരിക്ക ഇറാനുമേലുള്ള ഉപരോധം ശക്തമാക്കിയതോടെ ഇറാനില്‍ നിന്നുള്ള എണ്ണ കയറ്റുമതിയില്‍ കുറവ് വന്നിട്ടുണ്ട്. കഴിഞ്ഞ മാസം നാലര ലക്ഷം ബാരലിെൻറ കുറവാണ് രേഖപ്പെടുത്തിയത് എന്നാണ് റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.