??????? ??????? ??. ????? ?????? ???? ???????? ????????? ???????? ??????????? ??. ???????? ??????? ?????????? ????????

ദീർഘകാല ഇഖാമ: ഇന്ത്യൻ നിക്ഷേപകർക്ക്​ ഗുണകരമാക്കാൻ എംബസി മുൻകൈയെടുക്കണം: ഡോ. സിദ്ദീഖ്​ അഹമ്മദ്​

റിയാദ്: സൗദി അറേബ്യ വിദേശികൾക്കായി പ്രഖ്യാപിച്ച സ്ഥിര ഇഖാമയും ദീർഘകാല ഇഖാമയും ഇന്ത്യൻ നിക്ഷേപകർക്ക്​ ഗുണകരമ ാക്കാനുള്ള പദ്ധതികൾക്ക്​ എംബസി മുൻകൈയെടുക്കണമെന്ന് ഇറാം ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. സിദ്ദീഖ് അഹമ്മദ് ഇന്ത്യൻ അംബാസഡർ ഡോ. ഔസാഫ് സഈദുമായി നടത്തിയ കൂടിക്കാഴ്​ചയിൽ ആവശ്യപ്പെട്ടു. സൗദിയുടെ തീരുമാനം രാജ്യത്തേക്ക് വിദേശ നിക്ഷേപം ആകർഷിക്കുന്നതിനുള്ള അനന്ത സാധ്യതകൾ തുറക്കും. ഇന്ത്യയിൽ നിന്നടക്കമുള്ള വിദേശ നിക്ഷേപകർ ഈ പ്രഖ്യാപനത്തെ വലിയ പ്രതീക്ഷയോടെയാണ് കാണുന്നത്​.

ഏറെ ദീർഘ വീക്ഷണത്തോടെയാണ് സൗദി ഭരണകൂടം ഇത്തരമൊരു നീക്കം നടത്തിയിരിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ദീർഘകാല വിസ - ഗ്രീൻകാർഡ് പദ്ധതി ഇന്ത്യൻ നിക്ഷേപകർക്ക് പ്രയോജനപ്പെടുത്തുന്നതിനുള്ള പദ്ധതികൾ എംബസി ആസൂത്രണം ചെയ്യണമെന്നും ഇന്ത്യൻ നിക്ഷേപകരുടെ യോഗം വിളിച്ചു ചേർക്കാൻ എംബസി തയാറാകണമെന്നും പ്രവാസി ഇന്ത്യക്കാരുടെ ആവശ്യങ്ങളടങ്ങിയ നിവേദനത്തിൽ അദ്ദേഹം അംബാസഡറോട് ആവശ്യപ്പെട്ടു.

Tags:    
News Summary - iqama-saudi-saudi news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.