റിയാദ്: സൗദിയില്‍ വിദേശി സെയില്‍സ് റെപ്രസേൻററ്റീവുകളുടെ ഇഖാമ പുതുക്കില്ലെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് തൊഴില്‍ മന്ത്രാലയം.
ഈ പ്രൊഫഷന്‍ സ്വദേശിവത്കരണത്തില്‍ ഉള്‍പ്പെടുത്തിയതിനാല്‍ ഇഖാമ പുതുക്കില്ലെന്ന് സാമൂഹിക മാധ്യമങ്ങളില്‍ കഴിഞ്ഞ ദിവസം വാര്‍ത്ത പ്രചരിച്ച സാഹചര്യത്തിലാണ് മന്ത്രാലയത്തിെൻറ വിശദീകരണം. നേരത്തെ പ്രഖ്യാപിച്ച 19 തസ്തികകളാണ് സ്വദേശികള്‍ക്ക് സംവരണം ചെയ്തിട്ടുള്ളതെന്നും മറ്റുള്ള പ്രൊഫഷനുകളുടെ ഇഖാമ പതുക്കുന്നതിന് നിയമപരമായ തടസമില്ലെന്നും തൊഴില്‍ മന്ത്രാലയത്തിെൻറ വിജ്ഞാപനത്തില്‍ പറയുന്നു. പുതുതായി പ്രഖ്യാപിച്ച 12 മേഖലയിലെ ജോലികള്‍ സെപ്റ്റംബര്‍ 11 മുതല്‍ സ്വദേശിവത്കരണത്തിെൻറ പരിധിയില്‍ വരികയും ചെയ്യും. സ്വദേശിവത്കരണവുമായി ബന്ധപ്പെട്ട തൊഴില്‍ മന്ത്രാലയത്തിെൻറ ഒൗദ്യോഗിക വിജ്ഞാപനമല്ലാതെ വ്യാജ പ്രചാരണങ്ങള്‍ വിശ്വസിക്കരുതെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.