ഇഖാമയും ഡ്രൈവിങ്​ ലൈസൻസും ഇനി മൊബൈലിലും

റിയാദ്: സൗദി അറേബ്യയിൽ വിദേശികൾക്കുള്ള താമസരേഖയായ ഇഖാമയും സ്വദേശി പൗരന്മാരുടെ തിരിച്ചറിയൽ കാർഡും ഡ്രൈവിങ്​ ലൈസൻസും വാഹനത്തി​െൻറ രജിസ്‌ട്രേഷൻ കാർഡും (ഇസ്​തിമാറ) ഡിജിറ്റൽ ഐ.ഡി രൂപത്തിലും. ഇതെല്ലാം ഡിജിറ്റലാക്കി സ്മാർട്ട് ഫോണിൽ സൂക്ഷിക്കാം.

സൗദി പാസ്​പോർട്ട് (ജവാസാത്ത്​) വിഭാഗത്തി​െൻറ ഒാൺലൈൻ സർവിസ്​ പോർട്ടലായ 'അബ്ഷിറി'​െൻറ മൊബൈൽ ആപ്പിലാണ്​ ഡിജിറ്റൽ ​െഎ.ഡി ആക്​ടിവേറ്റ്​ ചെയ്യാനുള്ള സംവിധാനം. 'അബ്​ഷീർ ഇൻഡിവ്യൂജൽ' എന്ന മൊബൈൽ ആപ്​ ഡൗൺലോഡ് ചെയ്ത് ആൻഡ്രോയ്​ഡ്​, ആപ്പിൾ ഫോണുകളിൽ ഇൻസ്​റ്റാൾ ചെയ്യാം. ആപ്​ തുറക്കു​േമ്പാൾ കാണുന്ന 'മൈ -സർവിസി'ൽ പേരും പ്രൊഫൈൽ ചിത്രവും വരുന്നതിന് താഴെ ഡിജിറ്റൽ ഐഡി ഡൗൺലോഡ് ചെയ്യാൻ കഴിയും.

ബാർകോഡ് ഉൾപ്പടെയുള്ള ഡിജിറ്റൽ കാർഡ് സ്ക്രീൻ ഷോർട്ട് എടുത്ത് മൊബൈലിൽ തന്നെ സൂക്ഷിക്കാം. പൊലീസ് പരിശോധനയിലും ബാങ്ക് ഉൾപ്പടെ മറ്റ് എല്ലാ ഇടപാടുകളിലും ഇനി ഡിജിറ്റൽ ഇഖാമ കാണിച്ചു കൊടുത്താൽ മതിയാകുമെന്ന് ആഭ്യന്തര സഹമന്ത്രി ബന്ദർ അൽമുശാരി അറിയിച്ചു. സുരക്ഷാ ഉദ്യോഗസ്ഥർക്ക് 'മൈദാൻ' എന്ന ആപ്​ വഴി ക്യൂ ആർ കോഡ്​ സ്​ കാനിങ്ങിലൂടെ ഡിജിറ്റൽ ​െഎഡിയുടെ ആധികാരികത ഉറപ്പ് വരുത്താനാകും.

Tags:    
News Summary - Iqama and driving license are now on mobile

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.