ഐ.ഒ.എഫ് ഭാരവാഹികൾ വിദേശകാര്യ സഹമന്ത്രി മുരളീധരനെ ജിദ്ദയിൽ സന്ദർശിച്ചപ്പോൾ
ജിദ്ദ: ബി.ജെ.പി അനുകൂല സംഘടന ഭാരവാഹികൾ ജിദ്ദയിലെ കേന്ദ്ര വിദേശകാര്യ സഹമന്ത്രി മുരളീധരനെ സന്ദർശിച്ചു. സുഡാനില്‍നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്ന കേന്ദ്ര സര്‍ക്കാറിന്റെ ഓപറേഷന് കാവേരി ദൗത്യത്തിന് നേതൃത്വം നൽകാൻ ജിദ്ദയിൽ എത്തിയ മന്ത്രിയെ ഇന്ത്യൻ ഓവർസീസ് ഫെഡറേഷൻ (ഐ.ഒ.എഫ്) ഭാരവാഹികളായ ബിജു കെ. നായർ (അബഹ), പ്രവീൺ പിള്ള (ജിദ്ദ), അനന്ദു നായർ, ചന്ദ്രബാബു എന്നിവർ സന്ദർശിക്കുകയും സുഡാൻ വിഷയം ഉൾപ്പെടെ, ഇന്ത്യൻ പ്രവാസികൾ സൗദിയിൽ നേരിടുന്ന പല വിഷയങ്ങളും ധരിപ്പിക്കുകയും ചെയ്തു.
അദ്ദേഹം അതിന് അനുഭാവപൂർണമായ പരിഹാരം കാണാമെന്ന് ഉറപ്പുനൽകുകയും ചെയ്തു. വിദേശകാര്യ മന്ത്രി ഉടൻതന്നെ സൗദിയിൽ നേരത്തേ നിശ്ചയിച്ചിരുന്ന അദ്ദേഹത്തിന്റെ ഔദ്യോഗിക സന്ദർശനം നടത്തുമെന്നും അപ്പോൾ എല്ലാത്തിനുമുള്ള പരിഹാരം കാണാമെന്ന് ഉറപ്പുനൽകുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.