റിയാദ്: സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ വരും മണിക്കൂറുകളിൽ ശക്തമായ കാറ്റിനും പൊടിപടലങ്ങൾക്കും സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. റിയാദ് ഉൾപ്പെടെയുള്ള ഏഴ് പ്രധാന മേഖലകളിൽ കാലാവസ്ഥാ വ്യതിയാനം പ്രകടമാകുമെന്നാണ് റിപ്പോർട്ട്.
ബുധനാഴ്ച രാജ്യത്തെ വിവിധയിടങ്ങളിൽ കാറ്റ് ശക്തമാകുമെന്നും ഇത് അന്തരീക്ഷത്തിൽ പൊടിപടലങ്ങൾ ഉയരാൻ കാരണമാകുമെന്നും കേന്ദ്രം വ്യക്തമാക്കി. അൽ-ഖസീം, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിലാണ് പ്രധാനമായും കാറ്റ് വീശാൻ സാധ്യതയുള്ളത്.
ഇതിന്‍റെ പ്രഭാവം നജ്‌റാൻ, മക്ക, മദീന, തബൂക്ക് എന്നീ മേഖലകളിലേക്കും വ്യാപിക്കും. പ്രത്യേകിച്ച് ഈ പ്രദേശങ്ങളിലെ തീരദേശ മേഖലകളിൽ കാറ്റ് ശക്തമായിരിക്കും.
കൂടാതെ, ചില ഉയർന്ന പ്രദേശങ്ങളിൽ മൂടൽമഞ്ഞിനും സാധ്യതയുണ്ട്. ജിസാൻ, അസീർ എന്നിവിടങ്ങളിലെ മലയോര മേഖലകളിലും അൽ-ജൗഫ്, വടക്കൻ അതിർത്തി പ്രദേശങ്ങൾ എന്നിവിടങ്ങളിലും മൂടൽമഞ്ഞ് അനുഭവപ്പെടാൻ സാധ്യതയുള്ളതിനാൽ വാഹനയാത്രികർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.