അന്താരാഷ്ട്ര പുനരുപയോഗദിനത്തോടനുബന്ധിച്ച് യാംബു റോയൽ കമീഷൻ സംഘടിപ്പിച്ച പരിപാടിയിൽനിന്ന്
യാംബു: മാർച്ച് 18ലെ അന്താരാഷ്ട്ര പുനരുപയോഗദിന (ഗ്ലോബൽ റീസൈക്ലിങ് ഡേ) ത്തോടനുബന്ധിച്ച് യാംബു റോയൽ കമീഷൻ അതോറിറ്റി വിവിധ പരിപാടികൾ സംഘടിപ്പിച്ചു.
പരിസ്ഥിതി ആഘാതം കുറക്കുന്നതിനും ഉപയോഗിക്കുന്ന വസ്തുക്കൾ വീണ്ടും റീസൈക്കിൾ വഴി പ്രയോജനപ്പെടുത്താൻ റോയൽ കമീഷൻ വിവിധ പദ്ധതികൾ ആസൂത്രണം ചെയ്തുവരുകയാണ്. പാഴ് വസ്തുക്കളിൽനിന്ന് പുനരുൽപാദനം നടത്തി ശിൽപങ്ങളും ഉപയോഗപ്രദമായ സാധനങ്ങളും ഉണ്ടാക്കാമെന്ന സന്ദേശം പകരുന്ന വിധത്തിലുള്ള വൈവിധ്യമാർന്ന പദ്ധതികൾ ഇതിനകം നടപ്പാക്കിയത് പ്രത്യേകം ശ്രദ്ധേയമാണ്. ഗ്ലോബൽ റീസൈക്ലിങ് ഡേയോടനുബന്ധിച്ച് യാംബു റോയൽ കമീഷനിൽ നടന്ന ബോധവത്കരണ പരിപാടിയും പരിസ്ഥിതിവാരാഘോഷ പരിപാടിയും റോയൽ കമീഷൻ ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ ഡോ. ഫഹദ് ബിൻ ദൈഫുല്ലാഹ് അൽ ഖുർഷി ഉദ്‌ഘാടനം ചെയ്തു. ദിനാഘോഷത്തോടനുബന്ധിച്ച് കുട്ടികൾക്ക് പാഴ്‌വസ്തുക്കൾ ഉപയോഗിച്ചുള്ള കരകൗശലനിർമാണ മത്സരം സംഘടിപ്പിച്ചു. 2016 വർഷം മുതലാണ് വ്യവസായനഗരമായ യാംബുവിൽ റീസൈക്കിൾ പദ്ധതികൾ സജീവമാക്കിയത്.
ഓരോ വർഷവും നൂതനവും ശാസ്ത്രീയവുമായ പദ്ധതികൾ ഈ മേഖലയിൽ നടപ്പാക്കാൻ കൂടുതൽ ജാഗ്രത കൈക്കൊള്ളുമെന്നും അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.