റിയാദിൽ നടന്ന അന്താരാഷ്​ട്ര ശുദ്ധ ഊർജദിനാചരണ പരിപാടിയിൽനിന്ന്​

അന്താരാഷ്​ട്ര ശുദ്ധ ഊർജ ദിനം ആചരിച്ചു

റിയാദ്​: ഇന്ത്യൻ എക്കണോമിക് ട്രേഡ് ഓർഗനൈസേഷ​ന്റെ നേതൃത്വത്തിൽ ‘ഇൻറർനാഷനൽ ക്ലീൻ എനർജി ഡേ’ ആചരിച്ചു. റിയാദിലെ ഷെറാട്ടൺ ഹോട്ടലിൽ നടന്ന പരിപാടിയിൽ വിവിധ രാജ്യങ്ങളിലെ നേതാക്കൾ പങ്കെടുത്തു. പരിസ്ഥിതി സംരക്ഷണ ബോധവത്കരണത്തി​െൻറ ഭാഗമായായിരുന്നു പരിപാടികൾ.

മൂന്നാമത് അന്താരാഷ്​ട്ര ശുദ്ധ ഊർജ ദിനാചരണ പരിപാടികളാണ്​ സംഘടിപ്പിച്ചത്. ശുദ്ധമായ ഊർജ്ജത്തി​െൻറ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്​ടിക്കുക. കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പോരാടുക, പരിസ്ഥിതി സംരക്ഷിക്കുക എന്നിവയുടെ ഭാഗമായാണ് ചടങ്ങ്.


ബസീറ ഗ്രൂപ്പ് ചെയർമാൻ ഡോ. അബ്​ദുൽ അസീസ് ബിൻ നാസർ അൽ സഊദ്, ഏഷ്യൻ അറബ്​ ചേമ്പർ ഓഫ്​ കോമേഴ്​സ്​ ഇൻ സൗദി അറേബ്യ ട്രേഡ്​ കമീഷണർ ഹരീസ് ഹനീഫ, സൗദി കനേഡിയൻ ബിസിനസ്​ കൗൺസിൽ ചെയർമാൻ മുഹമ്മദ് അൽ ദുലൈം, ബർസാൻ ഗ്രൂപ്​ ഓഫ്​ കമ്പനീസ്​ ചെയർമാൻ ജാബിർ അൽ മസഊദ്, ടെക്​നീയൻ അറേബ്യ ചെയർമാൻ ഹസൻ മൻസൂർ ഫാദൽ അൽ ബുയനയിൻ, കെനിയ, കോസോവോ, ഗാബോൺ, മ്യാൻമർ, ഉറുഗ്വെ, ചാഡ്, സിയറ ലിയോൺ തുടങ്ങിയ രാജ്യങ്ങളിലെ അംബാസഡർമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

കാലാവസ്ഥാ വ്യതിയാനത്തിനെതിരായ പോരാട്ടം, ശുദ്ധമായ ഊർജ്ജത്തിലേക്കുള്ള മാറ്റം, സുസ്ഥിര വ്യാപാര രീതികൾ എന്നിവയും ചടങ്ങിൽ ചർച്ചയായി. ഹരീസ് ഹനീഫയെ ട്രേഡ് കമീഷണറായി നിയമിക്കുന്ന ചടങ്ങും പരിപാടിയുടെ ഭാഗമായി. ഏഷ്യൻ അറബ് ചേംബർ ഓഫ് കൊമേഴ്സ്, ബസീറാ ഗ്രൂപ്പ്, ഇന്ത്യൻ ഇക്കണോമിക് ട്രേഡ് ഓർഗനൈസേഷൻ, ടെക്‌നിയോൺ ഗ്രൂപ്പ് എന്നിവയുടെ സംയുക്ത സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്​.

Tags:    
News Summary - International Clean Energy Day event

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.