ജിദ്ദ: ലേഡീസ് ഒൺലി കടകളിലെ സ്വദേശീവത്കരണം ഉറപ്പുവരുത്താൻ മക്ക മേഖല തൊഴിൽ മന്ത്രാലയ ബ്രാഞ്ച് ഒാഫീസ് 1100 ലധികം പരിശോധനകൾ നടത്തി.
ലേഡീസ് ഒൺലി കടകളിലെ മൂന്നാംഘട്ട സ്വദേശീവത്കരണ പദ്ധതി ആരംഭിച്ച് മുന്നാഴ്ച പിന്നിട്ടപ്പോഴേക്കുമാണ് ഇത്രയുമധികം സന്ദർശനങ്ങൾ ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച് നടത്തിയത്.
വിവിധ കച്ചവട കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനയിൽ 557 ലധികം സ്ഥാപനങ്ങൾ നിയമ ലംഘനം നടത്തിയതായി കണ്ടെത്തി.
513 നിയമ ലംഘനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്.
സ്ത്രീകളും പുരുഷന്മാരുമായി 81 ഒാളം ഉദ്യോഗസ്ഥർ പരിശോധനക്കായി രംഗത്തുണ്ട്.
വരും ദിവസങ്ങളിൽ മേഖലകളിലെ ലേഡീസ് ഒൺലി കടകളിൽ പരിശോധന ശക്തമാക്കുമെന്ന് തൊഴിൽ മന്ത്രാലയ അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.