ഒ.ഐ.സി.സി സൗദി നാഷനൽ കമ്മിറ്റി സംഘടിപ്പിച്ച ഇന്ദിര ഗാന്ധി അനുസ്മരണ സമ്മേളനത്തിൽ വി.ഡി. സതീശൻ എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തുന്നു 

ഇന്ദിരയുടെ ഇച്ഛാശക്തി ഇന്ത്യയെ മുന്നോട്ടുനയിച്ചു -വി.ഡി. സതീശൻ

ദമ്മാം: ഗാന്ധിജിയുടെയും നെഹ്റുവി​െൻറയും പാത ഒരുപോലെ പിന്തുടർന്നതുകൊണ്ടു മാത്രമാണ് ഇന്ദിര ഗാന്ധിക്ക് ഇന്ത്യയെ ശക്തമായി മുന്നോട്ടുനയിക്കാനായതെന്ന് കോൺഗ്രസ് നേതാവ് വി.ഡി. സതീശൻ എം.എൽ.എ പറഞ്ഞു.

ഒ.ഐ.സി.സി സൗദി നാഷനൽ കമ്മിറ്റി സഘടിപ്പിച്ച 36ാമത് ഇന്ദിര ഗാന്ധി അനുസ്മരണ യോഗം വെർച്വൽ കോൺഫറൻസ് വഴി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ അഖണ്ഡതക്ക് ഭീഷണി ഉയർന്നപ്പോൾ അമേരിക്കയുടെ താക്കീത് അവഗണിച്ച്​ കിഴക്കൻ പാകിസ്താനെ സ്വതന്ത്രമാക്കി ബംഗ്ലാദേശ് എന്ന രാജ്യം ഉണ്ടാക്കിയതും കോർപറേറ്റ് അധീനതയിലായിരുന്ന സ്വകാര്യ ബാങ്കുകളിലെ പണം സാധാരണക്കാരനുകൂടി അർഹതപ്പെട്ട ഇന്ത്യയുടെ സമ്പത്താണെന്ന് പ്രഖ്യാപിച്ചു ബാങ്കുകളെ ദേശസാത്കരിച്ചതും ഇന്ദിര ഗാന്ധിയുടെ ഇച്ഛാശക്തിയുടെ മകുടോദാഹരണങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.

ഒ.ഐ.സി.സി സൗദി നാഷനൽ കമ്മിറ്റി പ്രസിഡൻറ്​ പി.എം. നജീബ് അധ്യക്ഷത വഹിച്ച​ു. മഹിള കോൺഗ്രസ് സെക്രട്ടറിമാരായ സുഭാഷിണി, ഷീബ രാമചന്ദ്രൻ, പ്രവാസി കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അയ്യൂബ് ഖാൻ വിഴിഞ്ഞം, ശങ്കർ ഇളങ്കൂർ, അഷ്റഫ് വടക്കേവിള, നാസർ കാരന്തൂർ, ബിനു ജോസഫ് മല്ലപ്പള്ളി, ഷാജി സോണ, സത്താർ കായംകുളം, ഷക്കീബ് കൊളക്കാടൻ, മാത്യു ജോസഫ്, നിഷാദ് യഹ്​യ, സിദ്ദീഖ് കല്ലുപറമ്പൻ, മാള മുഹ്​യിദ്ദീൻ, ഫൈസൽ ഷെരീഫ്, ജയരാജൻ കൊയിലാണ്ടി, സാമുവൽ പാറക്കൽ, ജെ.സി. മേനോൻ, ജോൺസൺ മാർക്കോസ്, മുഹമ്മദലി പാഴൂർ, റഷീദ് വാലത്ത്, അസീസ് പട്ടാമ്പി, നസറുദ്ദീൻ റാവുത്തർ, നിഷാദ് ആലങ്കോട്, കുഞ്ഞുമോൻ കൃഷ്ണപുരം, പീറ്റർ കോതമംഗലം, പി.എം. ഫസൽ എന്നിവർ സംസാരിച്ചു. അഡ്വ. എൽ.കെ. അജിത് സ്വാഗതവും കെ.എം. കോടശ്ശേരി നന്ദിയും പറഞ്ഞു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.