മക്ക: ഇന്ത്യയുടെ 72ാമത് റിപ്പബ്ലിക്ദിനാഘോഷത്തിെൻറ ഭാഗമായി ഇന്ത്യൻ സോഷ്യൽ ഫോറം മക്ക ബ്ലോക്ക് കമ്മിറ്റി സംഗമം സംഘടിപ്പിച്ചു.
സാദത്തലി മോങ്ങം ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ ഭരണഘടന നിലവിൽവന്ന് 71 വർഷം പിന്നിടുമ്പോഴും ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങൾ സംരക്ഷിക്കുന്നതിനുവേണ്ടി ഫാഷിസ്റ്റ് ഭരണകൂടത്തിനെതിരെ തെരുവിൽ സമരം ചെയ്യേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യൻ സോഷ്യൽ ഫോറം മക്ക ബ്ലോക്ക് പ്രസിഡൻറ് അബ്ദുല്ലക്കോയ അധ്യക്ഷത വഹിച്ചു. മഹബൂബ് കടലുണ്ടി, ശരീഫ് ചങ്ങനാശ്ശേരി എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.