റിയാദ്/ജിദ്ദ: ഇന്ത്യൻ റിപ്പബ്ലിക്കിെൻറ 69ാം വാർഷികദിനം സൗദിയിലെ ഇന്ത്യൻ മിഷെൻറ ആഭിമുഖ്യത്തിൽ കൊണ്ടാടി. റിയാദ് ഇന്ത്യൻ എംബസി അങ്കണത്തിൽ രാവിലെ ഒമ്പതിന് അംബാസഡർ അഹമ്മദ് ജാവേദ് ദേശീയ പതാക ഉയർത്തിയതോടെ ആഘോഷങ്ങൾക്ക് തുടക്കമായി. ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിൽ കോൺസൽ ജനറൽ മുഹമ്മദ് നൂർ റഹ്മാൻ ശൈഖ് പതാക ഉയർത്തി. ആഘോഷപരിപാടിയിൽ അഭൂതപൂർവമായ ജനത്തിരക്കാണ് ഇത്തവണ അനുഭവപ്പെട്ടത്.
തകാലമായിട്ടും ഡിപ്ലോമാറ്റിക് ക്വാർട്ടറിലെ എംബസിയിലേക്ക് അതിരാവിലെ മുതൽ വിവിധ തുറകളിൽ നിന്നുള്ള ഇന്ത്യാക്കാർ പ്രവഹിക്കുകയായിരുന്നു. 250 ഇരിപ്പിടങ്ങളുള്ള എംബസി ഒാഡിറ്റോറിയത്തിൽ തിങ്ങിക്കൂടിയ 1,100 ഒാളം ആളുകളെ അംബാസഡർ അഭിസംബോധന ചെയ്തു. രാഷ്ട്രപതി രാംനാഥ് കോവിന്ദിെൻറ സന്ദേശം അദ്ദേഹം വായിച്ചു.
പ്രവാസി ഭാരതീയ ദിവസ ആഘോഷങ്ങളുടെ ഭാഗമായി കഴിഞ്ഞവർഷവും ഇൗ വർഷവും റിയാദിലെ എംബസിയിൽ നടന്ന പരിപാടിയിൽ പ്രഭാഷണം നടത്തിയവർ, ടൂറിസം ഫെസ്റ്റിവൽ ഒാൺലൈൻ ക്വിസ് മത്സരത്തിൽ വിജയിച്ചവർ, എംബസി സംഘടിപ്പിച്ച ഇന്തോ സൗദി വാസ്തു പൈതൃക ഫോേട്ടാ, ചിത്ര പ്രദർശനത്തിൽ പെങ്കടുത്ത ഫോേട്ടാഗ്രാഫർമാർ, ചിത്രകാരന്മാർ തുടങ്ങിയവർക്കും എംബസി വളണ്ടിയർമാർക്കും ചടങ്ങിൽ അംബാസഡർ പ്രശംസ പത്രം സമ്മാനിച്ചു. ജിദ്ദ കോൺസുലേറ്റിലെ ആഘോഷ പരിപാടിയിൽ 700ഒാളം ആളുകൾ പെങ്കടുത്തു.
കോൺസൽ ജനറൽ മുഹമ്മദ് നൂർ റഹ്മാൻ ശൈഖ് രാഷ്ട്രപതിയുടെ സന്ദേശം വായിച്ചു. അദ്ദേഹവും ഇൗ വർഷത്തെ പത്മശ്രീ പുരസ്കാരം ലഭിക്കുന്ന ആദ്യ സൗദി വനിതയും സൗദി യോഗ ഫൗണ്ടേഷൻ സ്ഥാപകയുമായ നൗഫ് അൽമർവായും ചേർന്ന് കേക്ക് മുറിച്ചു. കോൺസൽ ജനറലിെൻറ പത്നി ഡോ. നസ്നീൻ റഹ്മാൻ വനിതാ വിഭാഗത്തിൽ കേക്ക് മുറിച്ചു.
എംബസിയിലും കോൺസുലേറ്റിലും ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾ ദേശീയ ഗാനവും ദേശഭക്ത ഗാനങ്ങളും ആലപിച്ചു. എംബസിയിലെ ചടങ്ങിൽ ഡി.സി.എം ഡോ. സുഹൈൽ അജാസ് ഖാൻ, വെൽഫെയർ കോൺസൽ അനിൽ നൊട്യാൽ, പൊളിറ്റിക്കൽ ആൻഡ് കൾച്ചറൽ സെക്രട്ടറി ഹിഫ്സുറഹ്മാൻ തുടങ്ങിയവർ നേതൃത്വം നൽകി. ജിദ്ദ കോൺസുലേറ്റിലെ ചടങ്ങിൽ ഡെപ്യൂട്ടി കോൺസുൽ ജനറൽ ഷാഹിദ് ആലം, പത്നി ഡോ. ഷക്കീല ഷാഹിദ് ആലം എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.