ഇ​ന്ത്യ​ൻ സോ​ൺ

റിയാദ്‌ സീസൺ; നൃത്തസംഗീത വിരുന്നൊരുക്കി ഇന്ത്യ

റിയാദ്‌: പ്രണയകുടീരമായ താജ്മഹൽ, ചെങ്കോട്ടയുടെ പശ്ചാത്തലത്തിലെ കൂറ്റൻ സ്ക്രീനും സ്റ്റേജും, പഴയ ഡൽഹിയിലെ പുരാതന കടകമ്പോളങ്ങളുടെ മിനിയേച്ചറുകൾ....എല്ലാംചേർന്ന് ഇന്ത്യയുടെ കലാ സാംസ്കാരിക ചൈതന്യം തുടിച്ചുനിൽക്കുകയാണ് റിയാദ്​ സീസൺ ആഘോഷങ്ങളുടെ പ്രധാന വേദിയായ ബോളിവാർഡ് വേൾഡിൽ.

 ഇ​ന്ത്യ​ൻ പ​ര​മ്പ​രാ​ഗ​ത നൃ​ത്തം

രാജസ്ഥാനി കലാകാരന്മാരും കലാകാരികളും അവതരിപ്പിക്കുന്ന മനോഹരമായ നൃത്തവും ഗായകസംഘത്തിന്റെ പാട്ടുകളും ഓരോ സന്ധ്യകളിലും സന്ദർശകർക്ക് ഹൃദ്യമായ അനുഭൂതി പകർന്നുനൽകുന്നു. ഇന്ത്യൻ പാരമ്പര്യത്തിന്റെ പകിട്ടും സാംസ്കാരിക തനിമയും പ്രദാനം ചെയ്യുന്ന പ്രകടനം കാണാൻ വലിയ ആകാംക്ഷയോടെയാണ് കാണികൾ എത്തുന്നത്യ

മുനയുടെ തീരത്ത് നിൽക്കുന്ന താജ്മഹലി​ന്റെ പ്രതീതിയാണ് ബോളിവാർഡിലെ കൃത്രിമ തടാകക്കരയിൽ പണിതീർത്ത ഈ താജ് പകർപ്പിന്. ഉള്ളിൽ ഒരു റസ്റ്റാറൻറാണ് പ്രവൃത്തിക്കുന്നതെന്ന് അകത്ത് പ്രവേശിക്കുമ്പോൾ മാത്രമാണ് അറിയുക.

ഫ്ര​ഞ്ച് നൃ​ത്ത​വു​മാ​യി പെ​ൺ​കു​ട്ടി​ക​ൾ

ബോളിവാർഡിലെ മൾട്ടി കൾചറൽ സോണുകൾ സന്ദർശകർക്ക് ഒരു രാജ്യത്തുനിന്ന് മറ്റൊന്നിലേക്ക് മാറാനുള്ള അവസരം പ്രദാനം ചെയ്യുന്നു. യു‌.എസ്‌, ഫ്രാൻസ്, ഇറ്റലി, ഗ്രീസ്, ചൈന, സ്പെയിൻ, ജപ്പാൻ, മൊറോക്കോ, മെക്സികോ ഉൾപ്പെടെ 10 രാജ്യങ്ങളടങ്ങിയ സോണുകളാണ് ബോളിവാർഡ് വേൾഡിൽ. ഓരോ സോണിലൂടെയും കടന്നുപോകുമ്പോൾ 10 രാജ്യങ്ങളുടെ വേറിട്ട ജീവിതവും സാംസ്കാരിക സാമൂഹിക അടയാളങ്ങളും കാണാനാവും.

അ​മേ​രി​ക്ക​ൻ ഡാ​ൻ​സ്

ഗിത്താറി​ന്റെ ഈണത്തിൽ ചുവടുവെക്കുന്ന പെൺകിടാങ്ങളും ഫ്രഞ്ച് തെരുവും പെർഫ്യൂമുകളുടെ സുഗന്ധവുമാണ് ഫ്രാൻസ് സോണി​ന്റെ വ്യതിരിക്തത. ഒപ്പം കൂറ്റൻ സ്ക്രീനിൽ തെളിയുന്ന ബഹുവർണത്തിലുള്ള സ്കെച്ചുകളും. ഇറ്റലിയിലെ സന്ദർശകർക്ക് വെനീസ് പോലെയുള്ള സ്പന്ദനങ്ങൾ ആസ്വദിക്കാനാകും. മെക്സിക്കൻ തെരുവിൽ പരമ്പരാഗത നൃത്തവും സംഗീതവുമായി കലാകാരന്മാരെ കാണാം.

ഗ്രീ​സ് പ്ര​വേ​ശ​ന ക​വാ​ടം

ജപ്പാ​ന്റെ ഇലക്ട്രോണിക് വില്ലേജിൽ 'സൂപ്പർമാൻ'മാരുടെ സമ്മേളനവും അതുമായി ബന്ധമുള്ള ഗെയിമുകളും ജാപ്പനീസ് സംഗീതവും. ചരിത്രത്തിലെ സമൃദ്ധിയുടെ ശേഷിപ്പുകളുമായി ഗ്രീസ്. ചുവപ്പൻ കോട്ടയായി ചൈന. പ്രൗഢിയോടെ യു.എസും പിന്നെ സ്പെയിനും. രുചിവൈവിധ്യങ്ങളും ബുദ്ധിയും സാമർഥ്യവും പരീക്ഷിക്കുന്ന കളിവിനോദങ്ങളും നിശ്ചല ദൃശ്യങ്ങളും സന്ദർശകർക്ക് നവ്യാനുഭൂതിയും ആഹ്ലാദവും പകരുന്നു.

Tags:    
News Summary - Indian Program in Riyadh Season

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.