സൗദി പൗരന്മാർക്ക് യാത്ര നിരോധിച്ച രാജ്യങ്ങളിൽ ഇന്ത്യയും

ജിദ്ദ: കോവിഡ് വ്യാപിച്ചതിനെത്തുടർന്ന് സൗദി പൗരന്മാർക്ക് യാത്ര നിരോധിച്ച രാജ്യങ്ങളുടെ ലിസ്റ്റ് സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട് (ജവാസാത്ത്) പരിഷ്കരിച്ചു. ഇന്ത്യ, യെമൻ, ഇന്തോനേഷ്യ ഉൾപ്പെടെ 16 രാജ്യങ്ങളിലേക്ക് സ്വദേശികൾക്ക് പ്രവേശനം നിരോധിച്ചാണ് പുതിയ ലിസ്റ്റ് വന്നിരിക്കുന്നത്.

ഇതുസംബന്ധമായി ഒരു വ്യക്തി ഡയറക്ടറേറ്റിന്റെ ട്വിറ്റർ അക്കൗണ്ടിൽ ചോദിച്ച അന്വേഷണത്തിന് മറുപടിയായാണ് പുതിയ രാജ്യങ്ങളെക്കൂടി ഉൾപ്പെടുത്തിയതായി മറുപടി ലഭിച്ചത്. ഇന്ത്യ, ഇന്തോനേഷ്യ, ലബനൻ, തുർക്കി, യെമൻ, സിറിയ, ഇറാൻ, സൊമാലിയ, അഫ്ഗാനിസ്ഥാൻ, വെനസ്വേല, അർമേനിയ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ലിബിയ, ബെലാറസ്, വിയറ്റ്‌നാം, എത്യോപ്യ എന്നീ രാജ്യങ്ങളാണ് സൗദി പൗരന്മാർക്ക് യാത്ര നിരോധിച്ച രാജ്യങ്ങളെന്ന് ഡയറക്ടറേറ്റ് സൂചിപ്പിച്ചു.

നേരത്തെ ഇന്ത്യ സ്വദേശികൾക്ക് യാത്ര നിരോധിച്ച ലിസ്റ്റിൽ ഇടംപിടിച്ചിരുന്നെങ്കിലും ഇടക്കാലത്ത് ഒഴിവാക്കിയിരുന്നു. എന്നാൽ, പുതിയ ലിസ്റ്റിൽ ഇന്ത്യ വീണ്ടും ഇടംപിടിച്ചു.

Tags:    
News Summary - India is one of the countries where Saudi nationals are banned from traveling

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.