റിയാദ്: സ്വീഡനിലെ സൗദിയുടെ പുതിയ അംബാസഡറായി ഇനാസ് ബിൻത് അഹ്മദ് അൽ ശഹ്വാൻ നിയമിതയായി. സൽമാൻ രാജാവിന് മുന്നിൽ ഇവർ സത്യപ്രതിജ്ഞ ചെയ്തു. കിരീടാവകാശി മുഹമ്മദ് ബിൻ സൽമാെൻറ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. സൗദി നയതന്ത്ര പ്രതിനിധികളിലൊരാളായ ഇനാസ്, ആസ്ട്രേലിയയിൽനിന്നാണ് അന്തരാഷ്ട്രനയതന്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയത്. നേരത്തേ ആസ്ട്രേലിയയിലെ കാൻബറ സൗദി എംബസിയിൽ ജോലി ചെയ്തിരുന്നു.
പിന്നീട് സൗദിയുടെ വിദേശകാര്യ മന്ത്രാലയത്തിലേക്ക് തിരിച്ചെത്തി സേവനം തുടരുന്നതിനിടയിലാണ് പുതിയ നിയമനം. അമേരിക്കയിലെ സൗദി അംബാസഡർ റിമ ബിൻത് ബന്ദർ ആൽ സുഊദ്, നോർവേയിലെ സൗദി അംബാസഡർ അമൽ അൽ മൗലിയ എന്നിവർക്ക് ശേഷമുള്ള മൂന്നാമത്തെ വനിതാ അംബാസഡറാണ് ഇനാസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.