ജിദ്ദ: സൗദിയിൽ ടാക്സികളുടെ നിയമലംഘനങ്ങൾ കണ്ടെത്താനുള്ള ഓട്ടോമേറ്റഡ് മോണിറ്ററിംഗ് സംവിധാനം ഞായറാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു. ടാക്സി കാറുകളുമായി ബന്ധപ്പെട്ട മൂന്ന് നിയമ ലംഘനങ്ങളാണ് ഓട്ടോമാറ്റിക്കായി രേഖപ്പെടുത്തുക.
കാലാവധി കഴിഞ്ഞ രേഖകൾ ഉപയോഗിച്ച് ടാക്സി സർവിസ് നടത്തൽ, ടാക്സി കാറുകൾക്ക് ഓപറേറ്റിംഗ് കാർഡ് ഇല്ലാതിരിക്കൽ, കാൻസൽ ചെയ്ത ഓപറേറ്റിംഗ് കാർഡ് ഉപയോഗിച്ച് സർവിസ് നടത്തൽ എന്നീ മൂന്ന് നിയമ ലംഘനങ്ങൾ ഓട്ടോമാറ്റിക്കായി രേഖപ്പെടുത്തും. പ്രധാന റോഡുകളിൽ സ്ഥാപിച്ച പ്രത്യേക കാമറകൾ വഴിയാണ് ടാക്സികളുടെ നിയമ ലംഘനം ഔട്ടോമാറ്റിക്കായി കണ്ടെത്തുക.
ടാക്സി വാഹനങ്ങളുടേയും അവ ഓടിക്കുന്ന ഡ്രൈവർമാരുടേയും മുഴുവൻ നിയമലംഘനങ്ങളും ഇതുവഴി കണ്ടെത്താൻ സാധിക്കും. ഗതാഗത മേഖലയിൽ പ്രവർത്തിക്കുന്ന വാഹനങ്ങളുടെ നിയമസാധുത ഉറപ്പുവരുത്തൽ, പൊതുജന സുരക്ഷ കാത്തുസൂക്ഷിക്കൽ, ഗതാഗത സുരക്ഷ വർധിപ്പിക്കൽ, സാങ്കേതിക വ്യവസ്ഥകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തൽ എന്നിവയാണ് ടാക്‌സികളുടെ ഭാഗത്തുള്ള നിയമ ലംഘനങ്ങൾ ഓട്ടോമാറ്റിക് രീതിയിൽ നിരീക്ഷിച്ച് കണ്ടെത്തി പിഴകൾ ചുമത്തുന്നതിലൂടെ ഗതാഗത വകുപ്പ് ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.