സർക്കാർ എന്തുചെയ്തു എന്ന ചോദ്യം അപ്രസക്തമാകുന്ന ഒരു തെരഞ്ഞെടുപ്പാണ് ഇപ്പോഴത്തേത്. ജനങ്ങൾ തൊട്ടറിയുന്ന, കൺമുന്നിൽ കാണുന്ന വികസന പ്രവർത്തനങ്ങളാണ് എൽ.ഡി.എഫ് സർക്കാറിെൻറ കരുത്ത്. അതിന് ഗ്രാമനഗര വ്യത്യാസമില്ല. മികച്ച സൗകര്യങ്ങളോടുകൂടിയ സ്കൂളുകൾ, റോഡുകൾ, പാലങ്ങൾ, വൈകുന്നേരംവരെ സേവനം ലഭിക്കുന്ന കുടുംബാരോഗ്യകേന്ദ്രങ്ങൾ, മികച്ച ആശുപത്രികൾ, മുടങ്ങാത്ത ക്ഷേമപെൻഷനുകൾ, വീടില്ലാത്തവർക്ക് വീടുകൾ ഇതൊക്കെ കേവലം തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളല്ല, ജനങ്ങൾ കൺമുന്നിൽ കാണുന്ന നാടിെൻറ വളർച്ചയാണ്. സർക്കാറിെൻറ വികസന സംരംഭങ്ങൾ എത്താത്ത പ്രദേശങ്ങളില്ല. അതുകൊണ്ടുതന്നെ ഇടതുമുന്നണിക്ക് ഈ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് അനായാസ വിജയമൊരുക്കുമെന്ന കാര്യത്തിൽ സംശയമില്ല.
രണ്ടു മഹാപ്രളയത്തെ, ഓഖിപോലുള്ള പ്രകൃതി ദുരന്തങ്ങളെ, നിപയും കൊറോണയും പോലുള്ള മാരകമായ പകർച്ചവ്യാധികളെ ഇച്ഛാശക്തികൊണ്ടും ജനങ്ങളെ സഹകരിപ്പിച്ചും അതിജീവിച്ച ഭരണമികവിനെ ജനങ്ങൾ അംഗീകാരത്തിെൻറ ൈകയൊപ്പ് ചാർത്തും എന്നുറപ്പാണ്. കേന്ദ്ര സർക്കാറിനുപോലും ഈ സർക്കാറിെൻറ പ്രവർത്തനങ്ങളെ അവാർഡുകൾ നൽകി അംഗീകരിക്കേണ്ടിവരുന്നു.
അടിസ്ഥാന സാമൂഹികപുരോഗതിയിൽ ഏറ്റവും മികച്ച സംസ്ഥാനമായി കേരളം ലോകമാകെ പ്രശംസിക്കപ്പെടുന്നു. രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നും അംഗീകാരങ്ങൾ സർക്കാറിനെ തേടിവരുന്നു. വിദ്യാഭ്യാസരംഗത്തും ആരോഗ്യരംഗത്തും അത്ഭുതകരമായ പ്രവർത്തനമാണ് ഈ സർക്കാർ കാഴ്ചവെച്ചിട്ടുള്ളത്. കൊറോണക്കാലത്തും പരീക്ഷകൾക്ക് മുടക്കമില്ലാതെ സ്കൂൾ കോളജ് പഠനങ്ങൾ സുരക്ഷിതമായി ടി.വി-ഓൺലൈൻ സംവിധാനങ്ങൾ വഴി മുന്നോട്ടുകൊണ്ടുപോകുന്നതും, പൊതുവിതരണ കേന്ദ്രങ്ങൾ വഴി ഭക്ഷ്യധാന്യങ്ങൾ സൗജന്യമായി ജനങ്ങളിലെത്തിക്കുന്നതും സർക്കാറിെൻറ അഭിമാന നേട്ടങ്ങളാണ്.
ജനങ്ങളെ ഭിന്നിപ്പിക്കാനും വർഗീയതാൽപര്യങ്ങൾ നടപ്പാക്കാനുമുള്ള ചില ഛിദ്രശക്തികളുടെ പ്രവർത്തനങ്ങളെ ശക്തമായി പ്രതിരോധിച്ച ഒരു സർക്കാർ കൂടിയാണ് കേരളം ഭരിക്കുന്നത്. രാജ്യമാകെ ദലിത് ന്യൂനപക്ഷങ്ങൾ വേട്ടയാടപ്പെട്ടപ്പോൾ അവർ ഏറ്റവും സുരക്ഷിതരായിരിക്കുന്നത് കേരളത്തിലാണ്. സി.എ.എ, എൻ.ആർ.സി കരിനിയമം നടപ്പാക്കില്ലെന്ന് പ്രമേയം പാസാക്കിയത് കേരള നിയമസഭയാണ്. പ്രവാസികൾക്കും ഏറെ സംഭാവനകൾ നൽകിയ സർക്കാറാണ് കേരളം ഭരിക്കുന്നത്. പ്രവാസികൾക്കുവേണ്ടി കെ.എസ്.എഫ്.ഇ ചിട്ടി തുടങ്ങിയതും പ്രവാസി ക്ഷേമപെൻഷൻ തുക വർധിപ്പിച്ചതും സൗജന്യ ക്വാറൻറീൻ കേന്ദ്രങ്ങൾ ഒരുക്കിയതും. കൊറോണ നാളുകളിൽ നാട്ടിൽകുടുങ്ങിയ പ്രവാസികൾക്ക് സാമ്പത്തികസഹായം നൽകിയതും ഐഡി കാർഡ്, ക്ഷേമനിധി അപേക്ഷകൾ ഓൺലൈൻ സംവിധാനം വഴി ആക്കിയതും തുടങ്ങി പ്രവാസികൾക്കുവേണ്ടി ഒട്ടനവധി പദ്ധതികളാണ് ഈ സർക്കാർ നടപ്പാക്കിയത്.
പ്രതിപക്ഷ മാധ്യമ അവിശുദ്ധ കൂട്ടുകെട്ടുയർത്തുന്ന കഴമ്പില്ലാത്ത ആരോപണങ്ങൾ അർഹിക്കുന്ന അവജ്ഞയോടെ ജനങ്ങൾ തള്ളിക്കളയുമെന്നും തദ്ദേശ തെരഞ്ഞെടുപ്പിലും വരുന്ന നിയമസഭ തെരഞ്ഞെടുപ്പിലും ഇടതുമുന്നണിക്ക് അനുകൂലമായി ജനങ്ങൾ വിധിയെഴുതുമെന്നാണ് നവോദയ പ്രത്യാശിക്കുന്നത്. മുഴുവൻ ഇടതുമുന്നണി സ്ഥാനാർഥികളുടെയും വിജയത്തിനായി പ്രവാസി കുടുംബങ്ങളുടെ വോട്ടുറപ്പിക്കാൻ നവോദയ അംഗങ്ങൾ പ്രവർത്തിച്ചുവരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.