യുദ്ധഭൂമിയിൽ വർണങ്ങളുടെ തണൽ തേടി ലിലിയാൻ

ജിദ്ദ: യുദ്ധം കലുഷിതമാക്കിയ ജീവിതപരിസരങ്ങളിൽ നിന്ന് മനസിനെ മോചിപ്പിക്കാൻ  വർണക്കൂട്ടുകളുടെ തണൽ തേടുകയാണ് യമനിലെ യുവചിത്രകാരി ലിലിയാൻ. സ്വപ്നങ്ങൾ നിറഞ്ഞ ജീവിതത്തിനു ചുറ്റും രക്തപ്പുഴകളൊഴുകുേമ്പാൾ  കാൻവാസിലേക്ക്  പകരുന്ന നിറങ്ങൾ അവളുടെ അന്തസംഘർഷങ്ങളെ ചെറുതായെങ്കിലും ശമിപ്പിക്കുന്നു. സമ്പന്നമായ യമൻ പൈതൃകവും സൗന്ദര്യബോധവും യുദ്ധം പകർത്തിയ പുകപടലങ്ങൾക്കടിയിലും  മായാതെ കിടക്കുന്നു. ദുരിതങ്ങളുടെ തീമഴ പെയ്ത മണ്ണിൽ അവരുടെ കിനാവുകൾ ഇനിയും തളിർക്കാൻ കാത്തിരിക്കുകയാണ്. യുദ്ധമൊഴിഞ്ഞ സുപ്രഭാതങ്ങൾ പ്രതീക്ഷിക്കുകയാണ് യമൻ ജനത എന്നാണ് ഇൗ ചിത്രകാരി രചനകളിലൂടെ ലോകത്തോട് പറയുന്നത്. 
മൂന്ന് വർഷം മുമ്പാണ് ലിലിയാൻ സമി ഇബ്രാഹിം അൽ കാഫ് എന്ന 19 കാരി രചനകളുടെ ലോകത്തേക്ക് കടന്നത്. അന്ന് ചിത്രം വരച്ചത്  പ്രത്യേകിച്ച് ലക്ഷ്യങ്ങളൊന്നുമില്ലാതെയാണെന്ന് അവൾ പറയുന്നു. ത​െൻറ മനസിലെ വ്യത്യസ്ത വികാരങ്ങളുടെ പ്രകടനങ്ങൾ മാത്രമായിരുന്നു രചനകൾ. എന്നാൽ പിറന്ന നാട് യുദ്ധഭൂമിയായി മാറിയതോടെ   കാൻവാസ് അഭയകേന്ദ്രം പോലെയായി. കാലുഷ്യങ്ങളിൽ നിന്നുള്ള രക്ഷപ്പെടലായി ചിത്ര രചന ^ലിലിയാൻ പറയുന്നു. 
  യമൻ ജനതയുടെ നല്ല നാളെയെ കുറിച്ചുള്ള സ്വപ്നങ്ങളുടെ പ്രതിഫലനമാണ് ലിലിയാ​െൻറ ചിത്രങ്ങളിൽ വായിക്കാനാവുന്നതെന്ന് രാജ്യത്തെ പ്രമുഖ എഴുത്തുകാരനും നിരൂപകനുമായ  അസൽ മുജാഹിദ് ഫേസ്ബുക്കിൽ കുറിച്ചു. തകർന്നുവീണുകിടക്കുന്ന സമാധാനത്തി​െൻറ അവശിഷ്ടങ്ങൾക്കിടയിലും അവർ സാധാരണജീവിതവും സന്തോഷവും സ്വപ്നം കാണുകയാണ് ^അസൽ മുജാഹിദ് പറയുന്നു.
2015 മുതൽ രൂക്ഷമായ ആഭ്യന്തരയുദ്ധം യമനിലെ സാധാരണജീവിതത്തെ അസാധാരണമായ ദുരിതക്കയത്തിലേക്കാണ് തള്ളി വിട്ടിരിക്കുന്നത്. പട്ടിണിയും രോഗവും ഒരു ജനതയുടെ നെട്ടല്ലൊടിച്ചിരിക്കുന്നു. അതിനുമുകളിൽ യുദ്ധത്തി​െൻറ കെടുതികൾ വർഷിച്ചുകൊണ്ടേയിരിക്കുന്നു. 
രാജ്യത്തി​െൻറ അസ്ഥിരത നൽകുന്ന അസ്വസ്ഥതകൾക്കിടയിലും സമാധാനം കൊതിക്കുന്ന ജനതയുടെ വികാരങ്ങൾ പ്രകടമാക്കുന്ന  ചിത്രപ്രദർശനങ്ങളും കരകൗശല പ്രദർശനങ്ങളും യമ​െൻറ പല ഭാഗങ്ങളിൽ നടക്കുന്നുണ്ട്. 
ഒൗദ്യോഗികസർക്കാറിനെ അനുകൂലിക്കുന്നവരും ഹൂതിവിമതസേനയും തമ്മിലുള്ള സംഘർഷം രൂക്ഷമായി നടക്കുന്ന ഏതൻ തുറമുഖ പട്ടണത്തിലാണ് ലിലിയാൻ ജീവിക്കുന്നത്. 
 

Tags:    
News Summary - ililiyans pictura 3.jpeg

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.