െഎ.ഡി.സി ഇരുപതാം വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കം

ജിദ്ദ: ജിദ്ദ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇസ്​ലാമിക് ദഅവാ കൗണ്‍സിലി​​െൻറ (ഐ.ഡി.സി) 20ാം വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കമായി. ‘ദയാഭരിതം ദശകദ്വയം’ എന്ന ശീര്‍ഷകത്തില്‍ 20 ആഴ്​ച നീളുന്ന ആഘോഷ പരിപാടികള്‍ പ്രമുഖ അറബ് പണ്ഡിതന്‍ ഹാമിദ് അസ്സഗാഫ് ഉദ്ഘാടനം ചെയ്തു. പ്രവാചക ദര്‍ശനങ്ങള്‍ക്ക് പ്രസക്തി വര്‍ധിച്ച കാലഘട്ടമാണ് ഇതെന്നും പ്രവാചകചര്യ പിന്‍പറ്റുന്നതിലൂടെ മാത്രമേ സമാധാനവും ഭക്തിയും ലഭിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. അബ്​ദു റഹ്​മാൻ ആശ്വാത്തിരി മുഖ്യപ്രഭാഷണം നടത്തി.
ഹുസൈന്‍ ബാഖവി പൊന്നാട്​ അധ്യക്ഷത വഹിച്ചു.

മുസാഫിര്‍, ഹസന്‍ ചെറൂപ്പ, അബൂബക്കര്‍ അരിമ്പ്ര , ഷിബു തിരുവനന്തപുരം, എ.പി കുഞ്ഞാലിഹാജി, ഒ.ബി നാസര്‍, നാസര്‍ ചാവക്കാട്, ജലീല്‍ കണ്ണമംഗലം, ഹനീഫ പാറക്കല്ലില്‍, ഇബ്രാഹീം ചെറുവാടി എന്നിവര്‍ ആശംസ നേർന്നു. ലോഗോ തയാറാക്കിയ ഒ.ബി നാസറിന്​ ഉപഹാരം നൽകി. മുഹമ്മദ്‌ ബാഖവി പ്രവാചക കീര്‍ത്തനം അവതരിപ്പിച്ചു.
ശറഫിയ്യ ധര്‍മപുരി ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ജനറല്‍ സെക്രട്ടറി റഹീം ചെറൂപ്പ സ്വാഗതവും സുബൈര്‍ പട്ടാമ്പി നന്ദിയും പറഞ്ഞു. മുഹമ്മദ്‌ ചാവക്കാട് ഖിറാഅത്ത്​ നടത്തി.

Tags:    
News Summary - idc 20 years varshikam-saudi-saudi news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.