ഐ.​സി.​എ​ഫ് ത്വാ​ഇ​ഫ് റീ​ജ്യ​ൻ സം​ഘ​ടി​പ്പി​ച്ച ര​ക്ത​ദാ​ന ക്യാ​മ്പി​ൽ പ​ങ്കെ​ടു​ത്ത​വ​ർ

ഐ.​സി.​എ​ഫ് ത്വാ​ഇ​ഫ് റീ​ജ്യ​ൻ ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു

ത്വാ​ഇ​ഫ്: സൗ​ദി 96-ാം ദേ​ശീ​യ ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ത്വാ​ഇ​ഫ് കി​ങ് ഫൈ​സ​ൽ മെ​ഡി​ക്ക​ൽ കോം​പ്ല​ക്സു​മാ​യി സ​ഹ​ക​രി​ച്ച് ഇ​ന്ത്യ​ൻ ക​ൾ​ച്ച​റ​ൽ ഫൗ​ണ്ടേ​ഷ​ൻ (ഐ.​സി.​എ​ഫ്) ത്വാ​ഇ​ഫ് റീ​ജ്യ​ൻ ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. ‘ഷെ​യ​ർ ദി ​ഗി​ഫ്റ്റ് ഓ​ഫ് ലൈ​ഫ്’ എ​ന്ന പ്ര​മേ​യ​ത്തി​ൽ സൗ​ദി​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഐ.​സി.​എ​ഫ് സം​ഘ​ടി​പ്പി​ച്ചു​വ​രു​ന്ന ര​ക്ത​ദാ​ന കാ​മ്പ​യി​െൻറ ഭാ​ഗ​മാ​യാ​ണ് ത്വാ​ഇ​ഫി​ലും പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.

കി​ങ്​ ഫൈ​സ​ൽ മെ​ഡി​ക്ക​ൽ കോം​പ്ല​ക്സി​ൽ ന​ട​ന്ന ക്യാ​മ്പി​ൽ നി​ര​വ​ധി പേ​ർ ര​ക്ത​ദാ​നം നി​ർ​വ​ഹി​ച്ചു. പ്ര​വാ​സി സ​മൂ​ഹ​ത്തി​നി​ട​യി​ൽ ര​ക്ത​ദാ​ന​ത്തി​െൻറ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ചും ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ്ര​വാ​സി​ക​ൾ​ക്കു​ള്ള ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ളെ​ക്കു​റി​ച്ചും ക്യാ​മ്പി​െൻറ ഭാ​ഗ​മാ​യി ബോ​ധ​വ​ൽ​ക്ക​ര​ണം ന​ട​ത്തി. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ആ​വ​ശ്യ​മാ​യ ര​ക്തം ല​ഭ്യ​മാ​ക്കു​ന്ന​തി​ൽ ഇ​ത്ത​രം കൂ​ട്ടാ​യ്മ​ക​ൾ​ക്ക് നി​ർ​ണാ​യ​ക പ​ങ്കു​ണ്ടെ​ന്ന് സം​ഘാ​ട​ക​ർ പ​റ​ഞ്ഞു.

ര​ക്ത​ദാ​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​രെ കി​ങ്​ ഫൈ​സ​ൽ മെ​ഡി​ക്ക​ൽ കോം​പ്ല​ക്സ് മേ​ധാ​വി ഫ​വാ​സ് മ​യൂ​ദ് സ​വാ​ത്ത് അ​നു​മോ​ദി​ച്ചു. ത്വാ​ഇ​ഫ് റീ​ജ്യ​ൻ ഭാ​ര​വാ​ഹി​ക​ളാ​യ ആ​ർ.​എം. ത്വ​ൽ​ഹ​ത്ത്, അ​ബ്​​ദു​ൽ ബാ​രി, അ​ൻ​സാ​ർ, അ​ബ്​​ദു​ൽ ഗ​ഫൂ​ർ വ​റ്റ​ലൂ​ർ എ​ന്നി​വ​ർ ക്യാ​മ്പി​ന് നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - ICF Taif Region organizes blood donation camp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.