ഐ.സി.എഫ് റീജ്യൻ കമ്മിറ്റിയും അൽഹബീബ് മെഡിക്കൽ സെൻററും സംയുക്തമായി
സംഘടിപ്പിച്ച രക്തദാന ക്യാമ്പിൽ പങ്കെടുത്തവർ
സൗദി ദേശീയദിനത്തിൽ ഹാഇലിൽ ഐ.സി.എഫിെൻറ രക്തദാന ക്യാമ്പ്
ഹാഇൽ: സൗദി അറേബ്യയുടെ 96-ാമത് ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി ഐ.സി.എഫ് റീജ്യൻ കമ്മിറ്റിയും അൽഹബീബ് മെഡിക്കൽ സെൻററും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. സൗദി ഹെൽത്ത് വിഭാഗം ബ്ലഡ് ബാങ്കിെൻറ സഹകരണത്തോടെയായിരുന്നു ക്യാമ്പ്. മാനുഷിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിെൻറയും ജീവകാരുണ്യ പ്രവർത്തനങ്ങളുടെയും ഭാഗമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
ഹാഇലിലെ പ്രമുഖ ആരോഗ്യ സ്ഥാപനമായ അൽഹബീബ് മെഡിക്കൽ സെൻററുമായി സഹകരിച്ച് നടത്തിയ ക്യാമ്പിൽ സമൂഹത്തിെൻറ വിവിധ തുറകളിൽ നിന്നുള്ള പ്രവാസികൾ ഉൾപ്പെടെ നിരവധി പേർ ആവേശപൂർവം പങ്കെടുത്തു. രക്തബാങ്കുകളിലെ രക്തദൗർലഭ്യം പരിഹരിക്കുക, അടിയന്തര ഘട്ടങ്ങളിൽ രോഗികൾക്ക് സഹായം ലഭ്യമാക്കുക, സമൂഹത്തിൽ രക്തദാനത്തിെൻറ മഹത്വത്തെക്കുറിച്ച് അവബോധം വളർത്തുക എന്നിവയായിരുന്നു ക്യാമ്പിെൻറ പ്രധാന ലക്ഷ്യങ്ങൾ.
ക്യാമ്പിൽ പങ്കെടുക്കാനെത്തിയവർക്കായി അൽഹബീബ് മെഡിക്കൽ സെൻററിലെ വിദഗ്ധ ഡോക്ടർമാരുടെയും നഴ്സുമാരുടെയും നേതൃത്വത്തിൽ ആവശ്യമായ ആരോഗ്യ പരിശോധനകളും നടത്തി. പ്രവാസികൾക്കിടയിൽ ഇത്തരം ജീവകാരുണ്യ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിൽ ഐ.സി.എഫ് നൽകുന്ന സേവനങ്ങൾ അഭിനന്ദനാർഹമാണെന്ന് ക്യാമ്പിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
അൽഹബീബ് ഹോസ്പിറ്റൽ എം.ഡി നിസാം പറക്കോട് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഐ.സി.എഫ് റീജ്യൻ നേതാക്കളായ അബ്ദുൽ സലാം സഅദി, ബഷീർ നെല്ലളം, അബ്ദുൽ സലാം റഷാദി കൊല്ലം, മാനു ഹാജി, ഹസൻ സഖാഫി ആറാട്ടുപുഴ, അഫ്സൽ കായംകുളം, ഫാറുഖ് കൊടുവള്ളി, സുബേർ വേളൂർ, റിഷാബ് കാന്തപുരം, അബ്ദുൽ സമദ് തച്ചണ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.