Posted On
date_range Updated On
date_range റിയാദിൽ ഹൂതി മിസൈൽ അവശിഷ്ടങ്ങൾ പതിച്ച് നഴ്സറി സ്ക്കൂളിനും ക്ലിനിക്കിനും കേടുപാടുകൾ
റിയാദ്: റിയാദിൽ ഹൂതി മിസൈലിന്റെ അവശിഷ്ടങ്ങൾ പതിച്ച് നഴ്സറി സ്ക്കൂളിനും ക്ലിനിക്ക് കോപ്ലക്സിനും കേടുപാടുകൾ സംഭവിച്ചു. സൗദി സിവില്‍ ഡിഫന്‍സ് ഔദ്യോഗിക വക്താവ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
കഴിഞ്ഞ ദിവസം റിയാദ് നഗരത്തില്‍ ഹൂതികൾ അയച്ച ബാലിസ്റ്റിക് മിസൈല്‍ തടഞ്ഞു നശിപ്പിച്ചതിനെത്തുടര്‍ന്ന് അതിന്റെ അവശിഷ്ടങ്ങള്‍ പതിച്ച് ഒരു നഴ്സറി സ്ക്കൂളിനും മെഡിക്കൽ ക്ലിനിക് കോംപ്ലക്സിനും വസ്തുവകകൾക്കും നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് സിവിൽ ഡിഫൻസ് വക്താവ് പറഞ്ഞു. ഇത്തരം സന്ദർഭങ്ങളിൽ സ്വീകരിക്കേണ്ട പതിവ് നടപടിക്രമങ്ങൾ സ്വീകരിച്ചതായും സിവിൽ ഡിഫൻസ് പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.