റിയാദ് മിഡിലീസ്റ്റ് ഇന്റർനാഷനൽ സ്കൂളിൽ കായികമേളക്ക് തുടക്കം

റിയാദ്: റിയാദ് മലസിലെ മിഡിലീസ്റ്റ് ഇന്റർനാഷനൽ സ്കൂളിലെ ബോയ്സ്, ഗേൾസ് വിഭാഗങ്ങളിൽ ഈ അധ്യായന വർഷത്തെ കായികമേളക്ക് തുടക്കം. സ്കൂൾ സ്ക്വാഡിന്റെ മാർച്ച് പാസ്റ്റിന് സന്നിഹിതരായ വിശിഷ്ടാതിഥികൾ സല്യൂട്ട് സ്വീകരിച്ചു.

ഇൻവെസ്റ്റിച്ചർ സെറിമണിയിൽ പുതുതായി തെരഞ്ഞെടുക്കപ്പെട്ട സ്റ്റുഡന്റ് കൗൺസിൽ അംഗങ്ങൾക്ക് ബോയ്സിന് വൈസ് പ്രിൻസിപ്പൽ സുബിഷാഹിറും ഗേൾസിന് ഹെഡ്മിസ്ട്രസ് നിഖത്ത് അൻജുമും സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഹെഡ് ബോയ് അലി നേഹാനും ഹെഡ് ഗേൾ അസിയ അനമും സ്വീകരണ പ്രസംഗം നടത്തി.

സ്പോർട്സ് ക്യാപ്റ്റൻ ദീപം കൊളുത്തി. കോംപ്ലക്സ് മാനേജർ അബ്ദുൽ ഇലാഹ് അൽ മോയ്‌നയെയും വിവിധ വിഭാഗങ്ങളിലെ മേധാവികളെയും ചടങ്ങിൽ ആദരിച്ചു. സി.ബി.എസ്.ഇ ക്ലസ്റ്റർ മത്സരങ്ങളിലെ വിജയികൾക്ക് മെഡലുകളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.

വിവിധ വിഭഗങ്ങളിലെ മേധാവികളായ സുബിഷാഹിർ, റിഹാന അംജദ്, നിഖത് അഞ്ചും, അബ്ദുൽ റഷീദ്, മുഹമ്മദ്‌ അൽത്താഫ്, ഹദിയ, ഫാത്തിമ, ബത്തൂൽ, സൈനബ്, റഹീന തുടങ്ങിയവരും ആക്ടിവിറ്റി ഇൻചാർജ്‌സ്, കോ ഓർഡിനേറ്റർസ്, മറ്റു അധ്യാപകരും, വിദ്യാർഥികളും കായികമേളയുടെ ഭാഗമായി. വൈസ് ഹെഡ് ഗേൾ ബയാൻ ഫാത്തിമ, സ്പോർട്സ് ക്യാപ്റ്റൻ സൈദ് അബ്ദുല്ല, സ്‌കൂൾ കമ്മിറ്റി സാരഥികൾ, വിശിഷ്ടാതിഥികൾ, അധ്യാപകർ, വിദ്യാർത്ഥികൾ തുടങ്ങിയവരെല്ലാം ചടങ്ങിൽ സംബന്ധിച്ചു. അഗത്യയും, മുസ്‌തഫ അലിയും സ്വാഗത പ്രസംഗം നിർവഹിച്ചു.

Tags:    
News Summary - Sports meet kicks off at Riyadh Middle East International School

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.