ഐ.​സി.​എ​ഫ് സൗ​ദി നാ​ഷ​ന​ൽ ക​മ്മി​റ്റി ‘മാ​റു​ന്ന ഇ​ന്ത്യ’ എ​ന്ന ശീ​ർ​ഷ​ക​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച രാ​ജ്യാ​ന്ത​ര സെ​മി​നാ​റി​ൽ​നി​ന്ന്

രാ​ജ്യം ഭ​രി​ക്കു​ന്ന​വ​ർ ജ​ന​ങ്ങ​ളെ മ​ത​ത്തി​െൻറ പേ​രി​ൽ ഭി​ന്നി​പ്പി​ക്കു​ന്നു –എം.​കെ. രാ​ഘ​വ​ൻ എം.​പി

ജി​ദ്ദ: രാ​ജ്യം ഭ​രി​ക്കു​ന്ന​വ​ർ ജ​ന​ങ്ങ​ളെ മ​ത​ത്തി​െൻറ പേ​രി​ൽ ഭി​ന്നി​പ്പി​ക്കു​ക​യും തെ​ര​ഞ്ഞെ​ടു​ത്ത സ​ർ​ക്കാ​റു​ക​ളെ അ​ട്ടി​മ​റി​ക്കു​ക​യും ചെ​യ്യു​ക​യാ​ണെ​ന്ന് എം.​കെ. രാ​ഘ​വ​ൻ എം.​പി പ​റ​ഞ്ഞു. ഇ​ന്ത്യ​ൻ റി​പ്പ​ബ്ലി​ക്ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഐ.​സി.​എ​ഫ് സൗ​ദി നാ​ഷ​ന​ൽ ക​മ്മി​റ്റി 'മാ​റു​ന്ന ഇ​ന്ത്യ' എ​ന്ന ശീ​ർ​ഷ​ക​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച രാ​ജ്യാ​ന്ത​ര സെ​മി​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മാ​ധ്യ​മ​ങ്ങ​ളെ നി​ശ്ശ​ബ്​​ദ​മാ​ക്കു​ക​യും പാ​ർ​ല​മെൻറി​നെ നോ​ക്കു​കു​ത്തി​യാ​ക്കു​ക​യും ജു​ഡീ​ഷ്യ​റി​യെ വ​രു​തി​യി​ലാ​ക്കു​ക​യും ക​രി​നി​യ​മ​ങ്ങ​ൾ അ​ടി​ച്ചേ​ൽ​പി​ക്കു​ക​യും ചെ​യ്യു​ന്ന രാ​ജ്യ​ത്ത് ജ​നാ​ധി​പ​ത്യം എ​ത്ര​കാ​ലം നി​ല​നി​ൽ​ക്കു​മെ​ന്ന് ക​ണ്ട​റി​യ​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​ശ​ങ്ക​പ്പെ​ട്ടു. പ​ര​സ്പ​രം കൈ​ക​ൾ കോ​ർ​ത്ത വൈ​വി​ധ്യ​ങ്ങ​ളു​ടെ ഉ​ത്സ​വ​മാ​ണ് ഇ​ന്ത്യ എ​ന്ന ആ​ശ​യ​മെ​ന്ന് നി​യ​മ​സ​ഭ സ്പീ​ക്ക​ർ ശ്രീ​രാ​മ​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു.

ഇ​ന്ത്യ​യു​ടെ ശ​ക്തി​യും സൗ​ന്ദ​ര്യ​വും രാ​ജ്യ​ത്തി​െൻറ വൈ​വി​ധ്യ​ങ്ങ​ളി​ലാ​ണ്. അ​തി​നു നേ​രെ​യാ​ണ് ചി​ല​ർ ഭീ​ഷ​ണി​യു​മാ​യി വ​ന്നി​രി​ക്കു​ന്ന​ത്. അ​തി​നെ ഒ​രു​മ​യോ​ടെ നേ​രി​ടു​ക​യാ​ണ് വേ​ണ്ട​തെ​ന്നും ശ്രീ​രാ​മ​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു. ഇ​ന്ത്യ​യെ​പ്പോ​ലെ വൈ​വി​ധ്യ​ങ്ങ​ളു​ള്ള നാ​ട് ലോ​ക​ത്ത് വേ​റെ​യി​ല്ലെ​ന്നും ആ ​വൈ​വി​ധ്യ​മാ​ണ് ഇ​ന്ത്യ​യു​ടെ സൗ​ന്ദ​ര്യ​മെ​ന്നും മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി​യ കാ​ന്ത​പു​രം എ.​പി. അ​ബൂ​ബ​ക്ക​ർ മു​സ്​​ലി​യാ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

എ​ല്ലാ ഇ​ന്ത്യ​ക്കാ​രു​ടേ​യും അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ന്ന​താ​ണ് രാ​ജ്യ​ത്തി​െൻറ ഭ​ര​ണ​ഘ​ട​ന എ​ന്നും അ​ത് എ​ക്കാ​ല​ത്തും നി​ല​നി​ൽ​ക്കേ​ണ്ട​ത് ആ​വ​ശ്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 'ഇ​ന്ത്യ​ൻ ജ​നാ​ധി​പ​ത്യം: വ​ർ​ത്ത​മാ​നം, ആ​ശ​ങ്ക, പ്ര​തീ​ക്ഷ' എ​ന്ന വി​ഷ​യ​ത്തി​ൽ കേ​ര​ള മു​സ്​​ലിം ജ​മാ​അ​ത്ത് സെ​ക്ര​ട്ട​റി എ​ൻ. അ​ലി അ​ബ്​​ദു​ല്ല സം​സാ​രി​ച്ചു.

അ​ഡ്വ. വി. ​ജോ​യി എം.​എ​ൽ.​എ, പ്ര​വാ​സി ഭാ​ര​തീ​യ സ​മ്മാ​ൻ ജേ​താ​വ് ഡോ. ​സി​ദ്ദീ​ഖ് അ​ഹ​മ്മ​ദ്, മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രാ​യ ഹ​സ​ൻ ചെ​റൂ​പ്പ, സാ​ജി​ദ് ആ​റാ​ട്ടു​പു​ഴ, നാ​സ​ർ ക​രു​ളാ​യി, ഷം​നാ​ദ് ക​രു​നാ​ഗ​പ്പ​ള്ളി എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഐ.​സി.​എ​ഫ് നാ​ഷ​ന​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബ​ഷീ​ർ എ​റ​ണാ​കു​ളം ക​ർ​ഷ​ക​വി​രു​ദ്ധ നി​യ​മ​ത്തി​നെ​തി​രെ പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു. സൗ​ദി നാ​ഷ​ന​ൽ പ്ര​സി​ഡ​ൻ​റ്​ ഹ​ബീ​ബ് അ​ൽ ബു​ഖാ​രി പ​രി​പാ​ടി നി​യ​ന്ത്രി​ച്ചു. മു​ജീ​ബ് എ.​ആ​ർ ന​ഗ​ർ സ​മാ​പ​ന​പ്ര​സം​ഗം ന​ട​ത്തി. നി​സാ​ർ കാ​ട്ടി​ൽ സ്വാ​ഗ​ത​വും സി​റാ​ജ് കു​റ്റ്യാ​ടി ന​ന്ദി​യും പ​റ​ഞ്ഞു. ശി​ഹാ​ബു​ദ്ദീ​ൻ സ​ഖാ​ഫി ഹി​മ​മി ഖി​റാ​അ​ത്ത് ന​ട​ത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.