ഐ.സി.എഫ് മക്ക ജബലുന്നൂർ സെക്ടർ സംഘടിപ്പിച്ച പൗരസഭ പരിപാടിയിൽനിന്ന്
മക്ക: രാജ്യത്തിന്റെ സ്വാതന്ത്ര്യദിനവുമായി ബന്ധപ്പെട്ട് ‘ബഹുസ്വരതയാണ് ഉറപ്പ്’ വിഷയത്തിൽ ഐ.സി.എഫ് മക്ക ജബലുന്നൂർ സെക്ടർ പൗരസഭ സംഘടിപ്പിച്ചു. ഇന്ത്യൻ മുസ്ലിംകളുടെ രാജ്യത്തോടുള്ള കൂറും ആത്മബന്ധവും ചോദ്യംചെയ്യാൻ ഒരാൾക്കും അവകാശമില്ലെന്നും ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി വൈദേശികരോട് പൊരുതിനിന്ന് ജീവനും സ്വത്തും ത്യജിച്ചവരാണ് ഇന്ത്യൻ മുസ്ലിംകളെന്നും ആ സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു ആസ്വദിക്കാൻ എല്ലാ ഇന്ത്യക്കാർക്കും തുല്യാവകാശമുണ്ടെന്നും പൗരസഭ ഓർമപ്പെടുത്തി. സെൻട്രൽ സഫ്വ കോഓഡിനേറ്റർ സലാം ഇരുമ്പുഴി അധ്യക്ഷത വഹിച്ചു. സെക്ടർ എക്സിക്യൂട്ടിവ് അംഗം മുഹമ്മദലി അംജദി ഭരണഘടനയുടെ ആമുഖം വായിച്ചു.
ദേശീയഗാനാലാപനത്തിന് റഹീം തൃശൂർ നേതൃത്വം നൽകി. ഷാഫി ബാഖവി, റഷീദ് അസ്ഹരി, അബൂബക്കർ കണ്ണൂർ, ജലീൽ സഖാഫി തുടങ്ങിയവർ സംബന്ധിച്ചു. പരിപാടിയിൽ നസീർ ചൊക്ലി സ്വാഗതവും ഗഫൂർ കോട്ടക്കൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.