മക്ക ഐ.സി.എഫ് പ്രവാസി മലയാളിക്ക് നിർമിച്ചുനൽകിയ വീടിന്റെ താക്കോൽദാനം
കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി ഇബ്രാഹീം ഖലീൽ ബുഖാരി നിർവഹിക്കുന്നു
മക്ക: കേരള മുസ്ലിം ജമാഅത്തിന്റെ സാന്ത്വനം ദാറുൽ ഖൈർ പദ്ധതിയിൽ ഉൾപ്പെടുത്തി മക്ക ഐ.സി.എഫ് മുൻ പ്രവാസി മലയാളിക്ക് വീട് നിർമിച്ചു നൽകി. രണ്ടു പതിറ്റാണ്ടിലധികമായി മക്കയിൽ പ്രവാസിയായിരുന്ന മക്കരപ്പറമ്പ് സ്വദേശിക്കാണ് വീട് നൽകിയത്.
കഴിഞ്ഞ സെപ്റ്റംബറിൽ മക്ക ഐ.സി.എഫ് പ്രസിഡന്റ് അബ്ദുറഷീദ് അസ്ഹരി തറക്കല്ലിട്ട പ്രവൃത്തി ക്ഷേമകാര്യ സെക്രട്ടറി ജമാൽ കാക്കാടിന്റെ മേൽനോട്ടത്തിലായിരുന്നു പൂർത്തിയാക്കിയത്.
മക്ക ഐ.സി.എഫിന്റെ മൂന്നാമത്തെ ‘ദാറുൽ ഖൈർ’ വീടാണിത്. 2018 ലെ പുത്തുമല ഉരുൾ പൊട്ടലിൽ വീട് നഷ്ടപ്പെട്ടവർക്കാണ് ആദ്യ വീട് നൽകിയത്. പിന്നീട് വയനാട് പ്രളയ ബാധിതർക്ക് ഒരു വീടും നൽകി. നാലാമതൊരു വീട് കൂടി പണി നടന്നുകൊണ്ടിരിക്കുന്നതായും സംഘാടകർ അറിയിച്ചു. വീടിന്റെ താക്കോൽ സമർപ്പണം കേരള മുസ് ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി ഇബ്രാഹീം ഖലീൽ ബുഖാരി നിർവഹിച്ചു.
പേരോട് അബ്ദുറഹ്മാൻ സഖാഫി, സൗദി നാഷനൽ സെക്രട്ടറി സിറാജ് കുറ്റ്യാടി, സൗദി വെസ്റ്റ് സെക്രട്ടറി ഷാഫി ബാഖവി മീനടത്തൂർ, അബൂബക്കർ കണ്ണൂർ, നാസർ തച്ചംപൊയിൽ, ഖയ്യൂം ഖാദിസിയ്യ, ഷബീർ ഖാലിദ് തുടങ്ങിയവർ താക്കോൽ ദാന ചടങ്ങിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.