ഷമീർ ലത്തീഫി കുറ്റിമൂച്ചി (പ്രസിഡന്റ്),ശിഹാബ് കെ വേങ്ങര (ജനറൽ സെക്രട്ടറി), നിസാർ പൂവൻ അത്തോളി (ഫിനാൻസ് സെക്രട്ടറി)
ജിദ്ദ: ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) ഹംദാനിയ ഡിവിഷൻ കമ്മിറ്റി നിലവിൽവന്നു. മദീന റഹീലി സെക്ടർ വാർഷിക കൗൺസിലിൽവെച്ചാണ് മദീന റഹീലി, അബ്ഹൂർ, മർജാൻ, അൽ അസ്വാല, സാലിഹിയ്യ, എസ്.ജി.എസ് ക്യാമ്പ്, റയ്യാൻ എന്നീ യൂനിറ്റുകൾ ഉൾപ്പെടുന്ന ഹംദാനിയ ഡിവിഷൻ കമ്മിറ്റി രൂപവത്കരിച്ചത്.
ഡിവിഷൻ പ്രഖ്യാപനം ഐ.സി.എഫ് ജിദ്ദ സെക്രട്ടറി സൈനുൽ ആബിദീൻ തങ്ങൾ നടത്തി. ഡിവിഷൻ കമ്മിറ്റി പ്രഖ്യാപനം യഹ്യ ഖലീൽ നൂറാനി നടത്തി. വാർഷിക കൗൺസിൽ ഉദ്ഘാടനം ഹാഫിസ് മുഹ്യിദ്ദീൻ അഹ്സനി നിർവഹിച്ചു. എ.കെ അഷ്റഫ് മാസ്റ്റർ അധ്യക്ഷതവഹിച്ചു. മൻസൂർ അലി മാസ്റ്റർ, അബു മിസ്ബാഹ് ഐക്കരപ്പടി, അബ്ദുൽ ഗഫൂർ മുസ്ലിയാർ, ഉമ്മർ അൻവരി, ഷമീർ ലത്തീഫി കുറ്റിമൂച്ചി, സമീർ സഖാഫി കൊല്ലം, റഫീഖ് കുറ്റിപ്പുറം, ഫിറോസ് കണ്ണൂർ എന്നിവർ സംസാരിച്ചു.
ശിഹാബ് കെ വേങ്ങര സ്വാഗതവും മുഹമ്മദ് കബീർ മേലാറ്റൂർ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: ഷമീർ ലത്തീഫി കുറ്റിമൂച്ചി (പ്രസിഡന്റ്), ശിഹാബ് കെ വേങ്ങര (ജനറൽ സെക്രട്ടറി), നിസാർ പൂവൻ അത്തോളി (ഫിനാൻസ് സെക്രട്ടറി), അബ്ദുള്ള കോയ പുനൂർ, സമീർ സഖാഫി കൊല്ലം, സയ്യിദ് ത്വാഹാ തങ്ങൾ (വൈസ് പ്രസിഡന്റുമാർ), മുഹമ്മദ് നൗഫൽ വെള്ളില (സംഘടന സെക്രട്ടറി), സിദ്ധീഖ് വി.പി തിരൂരങ്ങാടി (അഡ്മിൻ ആൻഡ് ഐ.ടി സെക്രട്ടറി), അബ്ദുൽ ലത്തീഫ് വണ്ടൂർ (പി.ആർ ആൻഡ് മീഡിയ സെക്രട്ടറി), കെ. സൈദലവി മുസ് ലിയാർ (തസ്കിയ സെക്രട്ടറി), അബ്ദുൽ റഷീദ് അഹ്സനി (നോളേജ് ആൻഡ് മോറൽ എജുക്കേഷൻ സെക്രട്ടറി), ഉമ്മർ പി ചാപ്പനങ്ങാടി (പബ്ലിക്കേഷൻസ് സെക്രട്ടറി), അബ്ദുൽ കരിം ഹാജി മോങ്ങം (വെൽഫയർ സെക്രട്ടറി), ബഷീർ ഹുസൈൻ എറണാകുളം, അഷ്റഫ് എ,കെ പൂനൂർ, മുഹമ്മദ് കബീർ മേലാറ്റൂർ, റഫീഖ് എം.വി കുറ്റിപ്പുറം, ഹുനൈസ് സി. മഞ്ഞപ്പറ്റ, മുഹമ്മദ് റഫീഖ് നിസാമി, യൂസഫ് പൊന്നാനി, അസൈനാർ കൂട്ടായി, അബ്ദുറഹ്മാൻ മുസ് ലിയാർ, ഫിറോസ് സി.പി കണ്ണൂർ, മുനീർ പായിപ്പുല്ല്, സൈഫുദ്ദീൻ തൃശ്ശൂർ, മുഹമ്മദലി ക്ലാരി, അജ്മൽ ഖാൻ, അനിൽ ഖാസിമി അൽ ഇമ്താദി, ജാബിർ ആലിപ്രാ (സെനറ്റ് മെമ്പർമാർ).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.