മക്ക ഇബ്രാഹീം ഖലീൽ റോഡ്​ വികസിപ്പിക്കുന്നു

മക്ക: മസ്​ജിദുൽ ഹറാമിന്​ സമീപ​െത്ത ഇബ്രാഹീം ഖലീൽ റോഡ്​ വികസിപ്പിക്കുന്നതിനുള്ള ജോലികൾ ആരംഭിച്ചു. മക്ക ഗവർണറുടെ നിർദേശത്തെ തുടർന്ന്​ മക്ക റോഡ്​ വികസന അതോറിറ്റിയാണ്​ പാത നന്നാക്കുന്നത്​. റമദാനിന്​ മുമ്പ്​ പണി പൂർത്തിയാകും. റോഡ്​ വികസന പദ്ധതി ഗതാഗതത്തെ ബാധിക്കില്ലെന്ന്​ അതോറിറ്റി വ്യക്​തമാക്കി. 600 മീറ്റർ നീളത്തിലാണ്​ കാൽനടക്കാർക്ക്​ സൗകര്യമൊരുക്കി ഇരുഭാഗത്തേക്കും റോഡ്​ വികസിപ്പിക്കുന്നത്​. പദ്ധതി പൂർത്തിയാകുന്നതോടെ ഹറമിലേക്കും തിരിച്ചുമുള്ള തീർഥാടകരുടെ സഞ്ചാരം എളുപ്പമാകും.

Tags:    
News Summary - Ibrahim khaleel road-Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.