ഹജ്ജ്​ സീസൺ: ഒരുക്കങ്ങൾ പൂർത്തിയായി - ജിദ്ദ വിമാനത്താവള മേധാവി

ജിദ്ദ: ഹജ്ജി​​​െൻറ ഒരുക്കങ്ങൾ പൂർത്തിയായതായും ഉംറ സീസൺ വിജയകരമായിരുന്നുവെന്നും​ ജിദ്ദ കിങ്​ അബ്​ദുൽ അസീസ്​ അന്താരാഷ്​ട്ര വിമാനത്താവള ഒാഫീസ്​ അറിയിച്ചു. ശവ്വാൽ 15 ഞായറാഴ്​ച രാവിലെ​ ഉംറ തീർഥാടകരെയും വഹിച്ച അവസാന വിമാനം കൈറോവിലേക്ക്​ പറന്നു​. സഫറിൽ ആരംഭിച്ച്​ ഇക്കഴിഞ്ഞ ഞായറാഴ്​ച അവസാനിച്ച സീസണിൽ ജിദ്ദ വിമാനത്താവളം വഴി 8.5 ദശലക്ഷം ഉംറ തീർഥാടകർ വരികയും പോകുകയും ചെയ്​തിട്ടുണ്ട്​. 28000 സർവീസുകളിലായി 4.2 ദശലക്ഷം തീർഥാടകർ വരികയും 29000 ത്തിലധികം സർവീസുകളിലായി ഏകദേശം 4.3 ദശലക്ഷം പേർ തിരിച്ചുപോകുകയും ചെയ്​തിട്ടുണ്ട്​.  വലിയ പുരോഗതിയാണ്​ ഉംറ സീസണിലുണ്ടായിരിക്കുന്നത്​​. തീർഥാടകരുടെ യാത്രാനടപടികൾ വേഗത്തിൽ പൂർത്തിയാക്കാനും നടപടികൾക്കായുള്ള കാത്തിരിപ്പ്​ 10 മിനുട്ടിലും കുറക്കാനും സാധിച്ചിട്ടുണ്ട്​. വിഷൻ 2030, ദേശീയ പരിവർത്തന പദ്ധതി 2020 ലക്ഷ്യമിട്ടാണിത്​. വരും വർഷങ്ങളിൽ ജിദ്ദ വിമാനത്താവളം വഴിയെത്തുന്ന തീർഥാടകരുടെ എണ്ണം കൂടുമെന്ന്​ വിമാനത്താവള ഒാഫീസ്​ വ്യക്​തമാക്കി.  

27 ഗവൺമ​​െൻറ്, സ്വകാര്യ വകുപ്പുകളെ പ്രതിനിധീകരിച്ച്​ പതിനായിരത്തിലധികം പേർ തീർഥാടകരുടെ സേവനത്തിനുണ്ടായിരുന്നുവെ​ന്ന്​ ജിദ്ദ വിമാനത്താവള മേധാവി എൻജിനീയർ അബ്​ദുല്ല ബിൻ മുസ്​ഇദ്​ അൽറീമി പറഞ്ഞു.  തീർഥാടകർക്ക്​ ആവശ്യമായ ഒരുക്കങ്ങൾ വിമാനത്താവളത്തിൽ ബന്ധപ്പെട്ട വകുപ്പുകൾക്ക്​ കീഴിൽ ഒരുക്കിയിരുന്നു. ഹജ്ജ്​ തീർഥാടകരെ സ്വീകരിക്കുന്നതിന്​ ബന്ധപ്പെട്ട ഗവൺമ​​െൻറ്​ സ്വകാര്യ വകുപ്പുകളുടെ പങ്കാളിത്തത്തോടെ വിമാനത്താവളത്തിലെ ഒരുക്കങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്​. തീർഥാടകർക്കാവശ്യമായ ​സേവനങ്ങൾ വേഗത്തിൽ ലഭ്യമാക്കാൻ ദിവസവും യോഗങ്ങൾ നടന്നുവരികയാണ്​. ഹജ്ജ്​ ഉംറ ടെർമിനലിൽ 14 ഹാളുകളുണ്ട്​. 26 വിമാനങ്ങൾ പാർക്ക്​ ചെയ്യാൻ സൗകര്യമുണ്ട്. പത്ത്​ എയ്​റോ ബ്രിഡ്​ജുകളും 18 ഗേറ്റുകളും 143 പാസപോർട്ട്​ കൗണ്ടറുകളും ഹജ്ജ്​ മന്ത്രാലയത്തിന്​ കീഴിലെ ഉദ്യോഗസ്​ഥർക്കായി 120 കൗണ്ടറുകളും 254 യാത്ര കൗണ്ടറുകമുണ്ട്​. ലഗേജ്​ ബെൽറ്റിന്​ 1180 മീറ്റർ നീളമുണ്ട്​. വി.​െഎ.പി, ഫസ്​റ്റ്​ കളാസ്​ യാത്രക്കാർക്ക്​ രണ്ട്​ ഹാളുകളും 123 റൂമുകളുള്ള ​ഹോട്ടലും റസ്​റ്റാറൻറുകളും കച്ചവട കേന്ദ്രങ്ങളും വെയ്​റ്റിങ്​ സ്​ഥലങ്ങളും 32 ശൗച്യാലയങ്ങളും നമസ്​ക്കരിക്കാനുള്ള സൗകര്യങ്ങളും ഹജ്ജ്​ ടെർമിനിലുണ്ടെന്ന്​വിമാനത്താവള മേധാവി പറഞ്ഞു.

Tags:    
News Summary - hujj season airport saudi gulfnews

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.