റിയാദ്: സൗദി അറേബ്യയിലെ സിനിമാ തിയേറ്ററുകളിൽ റെക്കോർഡ് കളക്ഷനും ജനത്തിരക്കും. കഴിഞ്ഞ മെയ് മാസത്തിലെ നാലാമത്തെ ആഴ്ചയിൽ മാത്രം സൗദി ബോക്സ് ഓഫീസ് സ്വന്തമാക്കിയത് 3.81 കോടി റിയാലിെൻറ വരുമാനമാണ്. ഈ കാലയളവിൽ രാജ്യത്തുടനീളം പ്രദർശിപ്പിച്ച 59 ചിത്രങ്ങളിൽ നിന്നായി 7,44,300 ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത്.
ബലിപെരുന്നാൾ (ഈദുൽ അദ്ഹ) അവധിക്കാലത്തോട് അനുബന്ധിച്ച് തിയേറ്ററുകളിലേക്ക് പ്രേക്ഷകരുടെ വൻ ഒഴുക്കുണ്ടായതാണ് വരുമാനത്തിലും ടിക്കറ്റ് വിൽപ്പനയിലും പെട്ടെന്നുണ്ടായ ഈ വൻ വർദ്ധനവിന് കാരണമെന്ന് സിനിമാ വ്യവസായ രംഗത്തെ വിദഗ്ധർ വിലയിരുത്തുന്നു.
തൊട്ടുമുമ്പത്തെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ വലിയ മുന്നേറ്റമാണ് ഈ ആഴ്ചയിൽ ദൃശ്യമായത്. ഇതേ മെയ് മാസം രണ്ടാം വാരത്തിൽ 50 സിനിമകളുടെ പ്രദർശനത്തിലൂടെ 4,17,000-ൽ പരം ടിക്കറ്റുകൾ വിറ്റഴിച്ചുകൊണ്ട് 2.21 കോടി റിയാലായിരുന്നു സൗദി ബോക്സ് ഓഫീസ് നേടിയിരുന്നത്. എന്നാൽ പെരുന്നാൾ സീസൺ എത്തിയതോടെ കാണികളുടെ എണ്ണത്തിലും ബോക്സ് ഓഫീസ് കളക്ഷനിലും രാജ്യം വൻ കുതിച്ചുചാട്ടത്തിന് സാക്ഷ്യം വഹിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.