റിയാദ്: വീട്ടുവേലക്കാരുടെ ഹുറൂബ് ഓണ്‍ലൈന്‍ വഴി രേഖപ്പെടുത്താന്‍ സൗദി പാസ്പോര്‍ട്ട് വിഭാഗം (ജവാസാത്ത്) നാല് നിബന്ധനകള്‍ ഏര്‍പ്പെടുത്തി. തൊഴിലാളിയുടെ തിരിച്ചറിയല്‍ കാര്‍ഡ് (ഇഖാമ) കാലാവധിയുള്ളതായിരിക്കുക, ഒരു ജോലിക്കാരനെകുറിച്ച് ഒരു തവണ മാത്രം ഓണ്‍ലൈന്‍ വഴി ഹുറൂബ് രേഖപ്പെടുത്തുക, അബ്ഷിര്‍ വഴി ഹുറൂബ് റദ്ദ് ചെയ്യാതിരിക്കുക, തൊഴിലാളി ഫൈനല്‍ എക്സിറ്റ് വിസ ലഭിച്ച ആളല്ലാതിരിക്കുക എന്നിവയാണ് നിബന്ധനകള്‍. തൊഴിലാളികളെ ഹുറൂബാക്കുന്ന സാഹചര്യങ്ങള്‍ പഠനം നടത്തിയ ശേഷമാണ് ജവാസാത്ത് പുതിയ നിബന്ധനകള്‍ ഏര്‍പ്പെടുത്തിയത്.
ഇഖാമ കാലാവധി കഴിഞ്ഞ ശേഷം പുതുക്കാത്ത സാഹചര്യത്തിലോ ഫൈനല്‍ എക്സിറ്റ് നല്‍കിയതിന് ശേഷമോ തൊഴിലുടമക്ക് വീട്ടുവേലക്കാരെ ഹുറൂബാക്കാനാവില്ലെന്നത് പ്രതികൂല സാഹചര്യത്തിലെ ഹുറൂബ് കുറക്കാന്‍ കാരണമാവും. ഹുറൂബ് രേഖപ്പെടുത്തിയ ശേഷം ഓണ്‍ലൈന്‍ വഴിയോ അബ്ഷിര്‍ സംവിധാനം വഴിയോ ഹുറൂബ് റദ്ദ് ചെയ്യാനാവില്ലെന്നും ജവാസാത്ത് വൃത്തങ്ങള്‍ വിശദീകരിച്ചു. മറിച്ച് ഹുറൂബ് റദ്ദ് ചെയ്ത് വീട്ടുവേലക്കാരെ സേവനത്തില്‍ തിരിച്ചെടുക്കാന്‍ ഉദ്ദേശിക്കുന്ന തൊഴിലുടമ ജവാസാത്തിെൻറ കീഴിലുള്ള വിദേശികളുടെ നടപടികള്‍ പൂര്‍ത്തീകരിക്കാനുള്ള ‘വാഫിദീന്’ ഓഫീസില്‍ 15 ദിവസത്തിനകം നേരിട്ട് ഹാജരാവണം. 15 ദിവസം പിന്നിട്ട് ഹുറൂബ് റദ്ദ് ചെയ്യാനാവില്ലെന്നും ജവാസാത്ത് വൃത്തങ്ങള്‍ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.