വീട്ടുവേലക്കാരുടെ കൈമാറ്റത്തിന്​   20 ഓഫീകള്‍ക്ക് അനുമതി

റിയാദ്: വീട്ടുവേലക്കാരെ വ്യവസ്​ഥകളോടെ കൈമാറാൻ പുതിയ 20 റിക്രൂട്ടിങ് ഓഫീസുകള്‍ക്ക് അനുമതി നല്‍കിയതായി സൗദി തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി. ഇതുവരെ ഭീമന്‍ റിക്രൂട്ടിങ് കമ്പനികള്‍ക്ക് മാത്രം പരിമിതമായിരുന്ന സേവനമാണ് റിക്രൂട്ടിങ് ഓഫീസുകള്‍ക്കുകൂടി തുറന്നുകൊടുത്തത്. മന്ത്രാലയം മുന്നോട്ടുവെച്ച വ്യവസ്ഥകള്‍ പൂര്‍ത്തീകരിച്ച റിക്രൂട്ടിങ് ഓഫീസുകള്‍ക്കാണ് പുതുതായി അനുമതി നല്‍കിയതെന്ന് മന്ത്രാലയ വക്താവ്​ ഖാലിദ് അബല്‍ഖൈല്‍ വ്യക്തമാക്കി. അനുമതിയില്ലാത്ത ഏജന്‍സികളില്‍ നിന്ന് വേലക്കാരെ ഏറ്റെടുക്കരുതെന്നും ഉപഭോക്താക്കളെ മന്ത്രാലയം ഉണര്‍ത്തി. റമദാന്‍ മാസത്തില്‍ താല്‍ക്കാലിക വ്യവസ്ഥയില്‍ വേലക്കാരെ വാടകക്ക് എടുക്കുന്ന പ്രവണത വര്‍ധിച്ച സാഹചര്യത്തിലാണ് മന്ത്രാലയത്തി​​​​െൻറ മുന്നറിയിപ്പ്.

Tags:    
News Summary - house maids saudi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.