റിയാദ്: ഹൂതികൾ നടത്തിയ മൈൻ സ്ഫേ-ാടനത്തെത്തുടർന്ന് ചെങ്കടലിൽ മുങ്ങിയ മത്സ്യബന്ധന ബോട്ടിൽ നിന്ന് മൂന്ന് ഇൗജിപ്ഷ്യൻ പൗരന്മാരെ അറബ് സഖ്യസേന രക്ഷപ്പെടുത്തി. സഖ്യസേന വക്താവ് കേണൽ തുർക്കി അൽമാലികിയെ ഉദ്ധരിച്ച് സൗദി പ്രസ് ഏജൻസി വെള്ളിയാഴ്ച റിയാദിൽ വെളിപ്പെടുത്തിയതാണിത്. ഇൗജിപ്തുകാരായ ആറ് മീൻപിടിത്ത തൊഴിലാളികളാണ് ബോട്ടിലുണ്ടായിരുന്നത്. മൂന്നു പേർ സ്ഫോടനത്തിൽ മരിച്ചു. ചെങ്കടലിലെ അന്താരാഷ്ട്ര സമുദ്ര അതിർത്തിയിൽ വെച്ചായിരുന്നു മൈൻ സ്ഫോടനം. സ്ഫോടനത്തിെൻറ ആഘാതത്തിൽ മത്സ്യബന്ധന ബോട്ട് മുങ്ങിത്താഴുന്നതായി ബുധനാഴ്ചയാണ് തങ്ങളുടെ നാവിക സേനക്ക് വിവരം ലഭിച്ചതെന്നും ഉടൻ രക്ഷാപ്രവർത്തനത്തിനായി എത്തുകയായിരുന്നെന്നും കേണൽ തുർക്കി അൽമാലികി പറഞ്ഞു. ആറ് ഇൗജിപ്ഷ്യൻ മീൻപിടിത്തക്കാരാണ് ബോട്ടിലുണ്ടായിരുന്നത്. മൂന്ന് പേരെ മാത്രമെ രക്ഷപ്പെടുത്താനായുള്ളൂ.
ബാക്കി മൂന്നുപേരും സ്ഫോടനത്തിൽ മരിച്ചു. ഇറാൻ പിന്തുണയോടെയുള്ള ഹൂതി ഭീകരതയാണ് നടമാടുന്നതെന്നും ചെങ്കടലിൽ ഭീകരർ വിതറിയ നേവൽ മൈനുകൾ തെക്കൻ ചെങ്കടലിലെയും ബാബെൽ മാൻദബ് കടലിടുക്കിലും കപ്പൽയാത്രകൾക്കും അന്താരാഷ്ട്ര സമുദ്രാന്തര വ്യാപാരത്തിനും വൻ ഭീഷണിയായി മാറിയിരിക്കുകയാണെന്നും കേണൽ തുർക്കി അൽമാലികി വ്യക്തമാക്കി. ഹൂതികൾ കടലിൽ മൈനുകൾ വിതറുന്ന നടപടി തുടരുകയാണ്. ഇൗ മൈൻ ഭീഷണിയെ ഇല്ലാതാക്കാനും സമുദ്രയാത്രാപഥങ്ങളെ പൂർവനിലയിലാക്കാനും സഖ്യസേന കഴിയുന്നത്ര പരിശ്രമം നടത്തുകയാണ്. ചെങ്കടലിെൻറ തെക്കൻ ഭാഗങ്ങളിലും ബാബേൽ മൻദബ് കടലിടുക്കിലും ഹൂതികൾ വിവേചനരഹിതമായി വാരി വിതറിയ 137 മൈനുകളാണ് ഇതിനകം അറബ് സഖ്യസേന കണ്ടെത്തി നശിപ്പിച്ചതെന്നും ഇൗ നടപടി തുടരുകയാണെന്നും കേണൽ അൽമാലികി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.