വീട്ടുവേലക്കാരുടെ റിക്രൂട്ടിങ്: ഓണ്‍ലൈന്‍ സംവിധാനം വിദേശ രാജ്യങ്ങളുമായി ബന്ധിപ്പിക്കും

റിയാദ്: സൗദിയിലേക്ക് വീട്ടുവേലക്കാരെ റിക്രൂട്ട് ചെയ്യാനുള്ള ഓണ്‍ലൈന്‍ സംവിധാനം ‘മുസാനിദ്’ വിദേശ രാജ്യങ്ങളുമായി ബന്ധിപ്പിക്കാന്‍ ശ്രമം നടക്കുന്നതായി തൊഴില്‍ മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി. ഈ ആവശ്യാര്‍ഥം സൗദിയിലേക്ക് വീട്ടുവേലക്കാരെ റിക്രൂട്ട് ചെയ്യുന്ന പ്രമുഖ രാജ്യങ്ങളില്‍ തൊഴില്‍ മന്ത്രാലയ പ്രതിനിധികള്‍ സന്ദര്‍ശനം നടത്തി വരുന്നതായി തൊഴില്‍ സഹമന്ത്രി അഹമദ് അല്‍ഹുമൈദാന്‍ പറഞ്ഞു. 2014 മുതല്‍ മന്ത്രാലയം ആരംഭിച്ച ‘മുസാനിദ്’ വെബ്പോര്‍ട്ടല്‍ വിദേശത്തെ അംഗീകൃത റിക്രൂട്ടിങ് ഏജന്‍സികളുമായി ബന്ധിപ്പിക്കാനാണ് തൊഴില്‍ മന്ത്രാലയം ഉദ്ദേശിക്കുന്നത്. 

ഓണ്‍ലൈന്‍ റിക്രൂട്ടിങ് സംവിധാനം വരുന്നതോടെ ഈ മേഖലയിലെ നിരവധി പ്രശ്നങ്ങള്‍ക്കും പരാതികള്‍ക്കും അറുതി വരുത്താനാവുമെന്നാണ് തൊഴില്‍ മന്ത്രാലയം പ്രതീക്ഷിക്കുന്നത്. സ്വദേശത്തെയും വിദേശത്തെയും ഇടനിലക്കാരും ഏജന്‍സികളും വഴി സൗദി അറേബ്യക്കും രാജ്യത്തെ പൗരന്മാര്‍ക്കും ഏറെ ചീത്തപ്പേര് ഉണ്ടാവുന്നെന്നും സഹമന്ത്രി പറഞ്ഞു. തൊഴിലാളിയും തൊഴിലുടമയും തമ്മിലുള്ള തൊഴില്‍ കരാറും ഓണ്‍ലൈന്‍ വഴിയാക്കാന്‍ പുതിയ സംവിധാനത്തിലൂടെ സാധിക്കും. ഇരു കക്ഷികള്‍ക്കും തങ്ങളുടെ അവകാശങ്ങളും ബാധ്യതകളും നേരിട്ട് മനസ്സിലാക്കാനും ഇതിലൂടെ സാധിക്കും. 

തൊഴില്‍ പ്രശ്നങ്ങള്‍ ഉടലെടുക്കുന്നത് ഇത്തരം അടിസ്ഥാന വിഷയങ്ങളിലെ അറിവില്ലായ്മയാണെന്നാണ് മന്ത്രാലയത്തി​​െൻറ വിലയിരുത്തല്‍. ഓണ്‍ലൈന്‍ വഴി പണമടച്ചാല്‍ റിക്രൂട്ടിങി​​െൻറ പ്രാഥമിക നടപടികള്‍ക്കായി 25 ശതമാനം സംഖ്യയാണ് ആദ്യ ഘട്ടത്തില്‍ ഏജന്‍സിക്ക് ലഭിക്കുക. എന്നാല്‍ തൊഴിലാളി സൗദിയിലെത്തിയാല്‍ മുഴുവന്‍ സംഖ്യയും ലഭിക്കാനുള്ള സംവിധാനവും പുതിയ ഇലക്ട്രോണിക് രീതിയിലുണ്ടായിരിക്കും. റിക്രൂട്ടിങി​​െൻറ നിബന്ധനകള്‍ അറിയാനും മന്ത്രാലയത്തി​​െൻറ ‘മുസാനിദ്’ വെബ്പോര്‍ട്ടല്‍ ഉപകാരപ്പെടുമെന്നും സഹമന്ത്രി വിശദീകരിച്ചു.

Tags:    
News Summary - home maids-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.