ഹിജ്​റ റോഡിൽ അപകടം; ഒമ്പത്​  ഉംറ തീർഥാടകർ മരിച്ചു

മദീന: വാഹനാപകടത്തിൽ ഒമ്പത്​ ഉംറ തീർഥാടകർ മരിച്ചു. മദീനക്കും മക്കക്കുമിടയിൽ ഹിജ്​റ റോഡിൽ കിലോ 95 ൽ ഇന്നലെ രാവിലെ പത്ത്​ മണിക്കാണ്​ അപകടമുണ്ടായത്​. വിവരമറിഞ്ഞ ഉടനെ 15 ആംബുലൻസ്​ യൂനിറ്റുകൾ സ്​ഥലത്തേക്ക്​ തിരിച്ചിരുന്നതായി മദീന റെഡ്​​ക്രസൻറ്​ വക്​താവ്​ ഖാലിദ്​ അൽസഹ്​ലി പറഞ്ഞു. 27 പേരാണ്​ അപകടത്തിൽപ്പെട്ടത്​. ഒമ്പത്​ പേർ സംഭവ സ്​ഥലത്ത്​ തന്നെ മരിച്ചു. ആറുപേരുടെ നില ഗുരുതരമാണ്​. ഏഴ്​ പേർക്ക്​ നിസ്സാര പരിക്കാണ്​. അഞ്ച്​ പേരുടെ നില തൃപ്​തികരമാണെന്നും റെഡ്​ക്രസൻറ്​ വക്​താവ്​ പറഞ്ഞു. ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരാണ്​ അപകടത്തിൽ പെട്ടത്​. രക്ഷാപ്രവർത്തനത്തിന്​ പൊലീസും ട്രാഫിക്കും സ്​ഥലത്തെത്തിയിരുന്നു.

Tags:    
News Summary - hijra accident-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.