കടക്കെണിയിലായി ജീവനൊടുക്കിയ പ്രവാസിയുടെ കുടുംബം സഹായം തേടുന്നു

റിയാദ്: ബാങ്ക്​ വായ്പ മുടങ്ങിയതിനാൽ വീട്ടിൽ ജപ്​തി നോട്ടീസ്​ പതിച്ചതറിഞ്ഞ്​ സൗദിയിൽ ജീവനൊടുക്കിയ പ്രവാസിയുടെ കുടുംബം ഉദാരമതികളുടെ സഹായം തേടുന്നു. ദവാദ്മിക്ക്​ സമീപം സാജിറിൽ ഹൗസ്​ ൈഡ്രവറായിരുന്ന ആലപ്പുഴ അമ്പലപ്പുഴ വണ്ടാനം സ്വദേശി നൗഷാദ് അബൂബക്കറാണ്​ (51) താമസസ്ഥലത്ത്​ കഴിഞ്ഞ മാസം ആത്്മഹത്യ ചെയ്തത്. ആദ്യം കുവൈത്തിലായിരുന്ന ഇദ്ദേഹം വീടുവെക്കാൻ വേണ്ടിയാണ്​ ബാങ്കിൽ നിന്ന് ആറു ലക്ഷം രൂപ വായ്പയെടുത്തത്​. 

വീടുനിർമാണം പൂർത്തിയാക്കിയെങ്കിലും ദുർവിധികളുടെ വേട്ടയാടലാണ്​ പിന്നീടുണ്ടായത്​. നൗഷാദിന്​ ഹൃദയാഘാതമുണ്ടാവുകയും ബൈപാസ്​ സർജറിക്ക്​ വിധേയനാവുകയും ചെയ്​തു. കടം വാങ്ങിയാണ് ചികിത്സ നടത്തിയത്. ഇതിനിടെ മകൻ നൗഫിന്​ കാൻസർ ബാധയുണ്ടായി. അതുകൂടിയായപ്പോൾ കുടുംബം ആകെ തകർന്ന അവസ്ഥയിലായി. മക​​​െൻറ ചികിത്സക്ക്​ വേണ്ടി മാത്രം പ്രതിമാസം 27,000 ത്തോളം രൂപ വേണമായിരുന്നു.
ബാങ്ക്​ വായ്​പ തിരിച്ചടവ്​ മുടങ്ങി. പലിശയും കൂട്ടുപലിശയുമായി. മറ്റ്​ കടബാധ്യതകൾ കൂടിയായപ്പോൾ നിൽക്കക്കള്ളിയില്ലാതായി. ഹൃദ്രോഗിയായിട്ടും ഹൗസ്​ ൈഡ്രവർ വിസ തരപ്പെടുത്തി സൗദിയിലെത്തിയത് ഇതിനെല്ലാം പരിഹാരം തേടിയാണ്​. 1,200 റിയാലായിരുന്നു ശമ്പളം. നൂറു റിയാൽ നൗഷാദിന് നൽകി ബാക്കി 1,100 റിയാൽ തൊഴിലുടമ തന്നെ നാട്ടിലേക്ക്​ അയച്ചുകൊടുക്കുകയായിരുന്നു പതിവ്. 

വായ്പ തിരിച്ചടക്കാൻ വൈകിയതിന് ബാങ്ക് ജപ്തി നോട്ടീസ്​ പതിച്ച വിവരം ഭാര്യയാണ് വിളിച്ചറിയിച്ചത്. രണ്ടാഴ്ച മുമ്പാണ് സംഭവം. അന്ന്​ വൈകീട്ട്​ മുറിയിൽ തൂങ്ങിമരിച്ചു. വിവരമറിഞ്ഞ്​ സാമൂഹിക പ്രവർത്തകൻ ശിഹാബ് കൊട്ടുകാട്​ വിഷയത്തിലിട​െപട്ടു. ദവാദ്​മി കെ.എം.സി.സി പ്രവർത്തകനായ ഹുസൈൻ കള്ളിയാരകത്തും ബോബൻ ഡേവിഡ്​ എന്നിവർ മുൻകൈയ്യെടുത്ത്​ നടപടികൾ പൂർത്തിയാക്കി മൃതദേഹം ദവാദ്മിയിൽ ഖബറടക്കി. 
അർബുദരോഗിയായ നൗഫിന് പുറമെ നഹാന എന്നൊരു മകളുമുണ്ട്.  വായ്പ തിരിച്ചടക്കാനും മക​​​െൻറ ചികിത്സക്കും പണമില്ലാതെ കഷ്​ടപ്പെടുകയാണ് ഭാര്യ ലൈല. 

ആളുകളുടെ സഹായമില്ലാതെ ഇൗ ദുരിതക്കയത്തിൽ നിന്ന്​ കുടുംബത്തിന്​ കരകയറാൻ കഴിയില്ല. ഉദാരമതികളുടെ കാരുണ്യം തേടുകയാണ്​ കുടുംബം. അമ്പലപ്പുഴ കനറാ ബാങ്കിൽ ലൈലയുടെ പേരിൽ 3266101005659 എന്ന നമ്പറിൽ അക്കൗണ്ട്​ തുടങ്ങിയിട്ടുണ്ട്​. 

Tags:    
News Summary - help-saudi-saudi news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.