ഇറാൻ ഹൂതികൾക്കുള്ള സഹായം തുടരുന്നു-സഖ്യസേന വക്​താവ്​

റിയാദ്​: ഇറാൻ നിർമിത മിസൈലുകളുപയോഗിച്ചാണ്​ ഞായറാഴ്​ച ഹൂതികൾ സൗദിക്ക്​ നേരെ ആക്രമണം നടത്തിയതെന്ന്​ സഖ്യസേന വക്​താവ്​ കേണൽ തുർക്കി അൽ മാലിക്കി റിയാദിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഹൂതികൾക്കുള്ള സഹായം ഇറാൻ തുടരുകയാണെന്നാണ്​ ഇൗ നീചമായ ആക്രണം തെളിയിക്കുന്നത്​. ഞായറാഴ്​ച ആക്രമണത്തി​​​െൻറ മിസൈൽ അവശിഷ്​ടങ്ങളുടെയും, യമനിൽ നിന്ന്​ സഖ്യസേന പിടി​െച്ചടുത്ത മിസൈലുകളുടെയും, ആയുധക്കടത്തി​നി​െട പിടിച്ചെടുത്ത മിസൈലുകളുടെയും ​ചി​ത്രങ്ങൾ അദ്ദേഹം പുറത്തുവിട്ടു. റിയാദ്​, ഖമീസ്​ മൂശൈത്ത്​, നജ്​റാൻ, ജീസാൻ എന്നിവിടങ്ങൾ ലക്ഷ്യമാക്കി ഹൂതികൾ നടത്തിയ ബാലിസ്​റ്റിക്​ മിസൈലാക്രമണം സഖ്യസേനക്ക്​ പരാചയപ്പെടുത്താനായെന്നും അദ്ദേഹം പറഞ്ഞു. റിയാദിലെ ആംഡ്​ ഫോഴ്​സ്​ ഒാഫീസേഴ്​സ്​ ക്ലബിൽ നടത്തിയ വാർത്താ സ​േമളനത്തിൽ സംസാരിക്കുകയായിരുന്നു സഖ്യസേന വക്​താവ്​.

Tags:    
News Summary - help saudi gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.