അറഫ: യുദ്ധത്തിനും പട്ടിണിക്കുമിടയിൽ ആർത്തനാദമായി മാറിയ ഫലസ്തീൻ ജനതക്ക് വേണ്ടി പ്രാർഥിക്കവേ വിതുമ്പലടക്കാനാവാതെ അറഫ പ്രഭാഷകൻ. ഇടറുന്ന ശബ്ദത്തിൽ അദ്ദേഹം പ്രാർഥിച്ചു. ലോക മുസ്ലിംകളുടെ അവസ്ഥ മെച്ചപ്പെടുത്തേണമേ. ഹൃദയങ്ങളെ ഒന്നിപ്പിക്കണമേ, സ്നേഹം വിതക്കണമേ, ഫലസ്തീനിലെ ഞങ്ങളുടെ സഹോദരങ്ങളെ പരിപാലിക്കണമേ, അവരിലെ വിശക്കുന്നവർക്ക് ഭക്ഷണം നൽകണമേ, കുടിയിറക്കപ്പെട്ടവർക്ക് അഭയം നൽകണമേ, ഭയമുള്ളവർക്ക് സുരക്ഷിതത്വം നൽകണമേ, അവരെ ശത്രുക്കളുടെ തിന്മയിൽനിന്ന് സംരക്ഷിക്കണമേ... അറഫ പ്രസംഗത്തിനൊടുവിൽ മക്ക ഇമാം ഡോ. സ്വാലിഹ് ബിൻ ഹുമൈദ് പ്രാർഥിക്കുമ്പോൾ നോവുന്ന ഹൃദയങ്ങളോടെയും ഉയർത്തിയ കൈകളോടെയും ആമീൻ പറഞ്ഞ തീർഥാടകരും വിതുമ്പലടക്കാൻ പാടുപെടുന്നുണ്ടായിരുന്നു. സൽമാൻ രാജാവിനും കിരീടാവകാശിക്കും ദൈവം വിജയം നൽകട്ടെയെന്നും ഇസ്ലാമിനും മുസ്ലിംകൾക്കും അവർ നൽകിയതിനും തുടർന്നും നൽകാനിരിക്കുന്നതിനും ഏറ്റവും മികച്ച പ്രതിഫലം നൽകട്ടെയെന്നും ഇമാം പ്രാർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.