ഹൃദയാഘാതം; മലപ്പുറം സ്വദേശി മക്കയിൽ മരിച്ചു

മക്ക: ഹൃദയാഘാതത്തെത്തുടർന്ന് മലപ്പുറം സ്വദേശി മക്കയിൽ മരിച്ചു. പട്ടർക്കടവ് പള്ളിപ്പടി സ്വദേശി ഉസ്മാൻ കൊണോത്തോടികയാണ് മരിച്ചത്. മക്കയിലെ താമസസ്ഥലത്ത് വെച്ച് നെഞ്ച് വേദന അനുഭവപ്പെടുകയും തൽക്ഷണം മരിക്കുകയുമായിരുന്നു.

കെ.എം.സി.സി മക്ക അസീസിയ ജൂനൂബിയ ഏരിയ കമ്മിറ്റി അംഗമായിരുന്നു. പിതാവ്: കുഞ്ഞാലന്‍കുട്ടി. ഭാര്യ: സാഹിറ. രണ്ട് മക്കളുണ്ട്. നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹം മക്കയിൽ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Tags:    
News Summary - Heart attack; Malappuram native dies in Mecca

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.