Posted On
date_range Updated On
date_range ഹൃദയാഘാതം; മലപ്പുറം സ്വദേശി ജിസാനിൽ മരിച്ചു
ജിസാൻ: ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി ജിസാനിനടുത്ത് സബിയയിൽ മരിച്ചു. തിരൂരങ്ങാടി പനങ്ങാട്ടൂർ സ്വദേശി വെള്ളയിൽ അലി (46) ആണ് മരിച്ചത്.
സബിയയിൽ ബൂഫിയ ജോലിക്കാരനായിരുന്നു. ജോലിക്കിടെ ഞായറാഴ്ച രാവിലെ കുഴഞ്ഞ് വീണ അലിയെ സബിയ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെയാണ് തിങ്കളാഴ്ച രാവിലെ മരിച്ചത്. ഭാര്യ: ഖൈറുന്നീസ. മക്കൾ: അംന ലിയ, ഫാത്തിമ അദ്‌ന, മുഹമ്മദ് അയാൻ. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം സബിയയിൽ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
നിയമനടപടികൾ പൂർത്തിയാക്കാൻ ജിസാൻ കെ.എം.സി.സി വെൽഫെയർ വിങ്ങിന്റെ നേതൃത്വത്തിൽ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ശംസുദ്ധീൻ പൂക്കോട്ടൂർ, കെ.എം.സി.സി സബിയ ആക്ടിങ് പ്രസിഡന്റ് സാലിം നെച്ചിയിൽ, ആരിഫ് ഒതുക്കുങ്ങൽ, ബഷീർ ഫറോക്ക്, കരീം മുസ്ലിയാരങ്ങാടി തുടങ്ങിയവർ രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.