Posted On
date_range Updated On
date_range ഹൃദയാഘാതം; എറണാകുളം സ്വദേശി റിയാദിൽ മരിച്ചു
റിയാദ്: ഹൃദയാഘാതത്തെ തുടർന്ന് എറണാകുളം സ്വദേശി റിയാദിൽ മരിച്ചു. പെരുമ്പാവൂർ സൗത്ത് വല്ലം ജമാഅത്തിൽപ്പെട്ട പരേതനായ മൂക്കട അദ്രുവിന്റെ മകൻ ഷെമീർ (50) ആണ് മരിച്ചത്. മാതാവ്: ആബിദ. ഭാര്യ: ആബിദ സമീർ. മക്കൾ: മുഹമ്മദ് ശബാൻ, മുഹമ്മദ് റിസ്വാൻ, സൈനുൽ ആബിദ്.
മൃതദേഹം നാട്ടിൽ അയക്കുന്നതിന് ആവശ്യമായ നടപടികൾ റിയാദ് കെ.എം.സി.സി എറണാകുളം ജില്ല പ്രസിഡന്റ് ഉസ്മാൻ പരീദ്, ജനറൽ സെക്രട്ടറി മുജീബ്, മലപ്പുറം ജില്ല വെൽഫെയർ വിങ് ചെയർമാൻ റഫീഖ് ചെറുമുക്ക്, ജനറൽ കൺവീനർ റിയാസ് ചിങ്ങത്ത് എന്നിവരുടെ നേതൃത്വത്തിൽ പൂർത്തീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.